ഉമേഷ് ചള്ളിയില്‍ സി.പി.ഐയില്‍
text_fields
കൊടുങ്ങല്ലൂര്‍: മുന്‍ എം.എല്‍.എയും എസ്.എന്‍.ഡി.പി കൊടുങ്ങല്ലൂര്‍ യൂനിയന്‍ പ്രസിഡന്റും ജെ.എസ്.എസ് നേതാവുമായ ഉമേഷ് ചള്ളിയില്‍ സി.പി.ഐയില്‍ ചേര്‍ന്നു. സ്വീകരണ സമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉമേഷിന് അംഗത്വം നല്കി. എസ്.ടി.യു കയ്പമംഗലം മണ്ഡലം ഭാരവാഹി ടി.എസ്. ബീരാന്, കോണ്‍ഗ്രസ് മാള മണ്ഡലം സെക്രട്ടറി വിനോദ് വിനയത്തില്‍ എന്നിവരെയും ചടങ്ങില്‍ സി.പി.ഐയിലേക്ക് സ്വീകരിച്ചു.
സ്വീകരണ സമ്മേളനം കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അധ്യക്ഷത വഹിച്ചു.
എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്, വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, ഉമേഷ് ചള്ളിയില്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.ജി. ശിവാനന്ദന് മൂന്ന് നേതാക്കളെയും ഹാരമണിയിച്ചു. കെ.വി. വസന്തകുമാര്‍ സ്വാഗതവും വി.ആര്. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
