സിസ്റ്റര്‍ അമലയുടെ കൊലപാതകം: ദുരൂഹത തുടരുന്നു
text_fieldsപാലാ: ലിസ്യൂ കാര്‍മല്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ അമല തലക്കടിയേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. അമല മരിച്ച ദിവസം കോണ്‍ വെന്റിലുണ്ടായെന്ന് പറയപ്പെടുന്ന സംഭവങ്ങളാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. ഇവരുടെ മുറിയുടെ എതിര്‍വശത്തെ മുറിയില്‍ താമസിച്ചിരുന്ന ഡോ. സിസ്റ്റര്‍ റോബിമരിയ രാത്രി 12.45ന് കാര്‍മല്‍ ഹോസ്പിറ്റലില്‍ പോയി തിരികെ 1.45ന് കോണ്‍വെന്റില്‍ എത്തി ലൈറ്റിടാതെ കയറിക്കിടക്കുന്നെന്നാണ് പൊലീസിന് നല്കിയ മൊഴി.
പുലര്‍ച്ചെ 5.30ഓടെ ഉണര്‍ന്ന ഡോക്ടര്‍ മുറിയില്‍നിന്ന് പുറത്തേക്ക് ഇറങ്ങവെ കാലില്‍ എന്തോ തട്ടിയപ്പോള്‍ ലൈറ്റിട്ടപ്പോള്‍ മുറി അലങ്കോലപ്പെട്ട് കിടക്കുന്നത് കണ്ടു. അപ്പോഴാണ് മുറിയില്‍ മോഷണം നടന്നതായി മനസ്സിലായതെന്നും ഇവര്‍ മൊഴി നല്കി. ഉടന്‍തന്നെ കോണ്‍വെന്റിലെ മദറിനെ വിവരം അറിയിച്ചശേഷം ഇരുവരും ടെറസില്‍ ഗേറ്റ് തുറന്നിട്ടുണ്ടോയെന്ന് പരിശോധന നടത്തി. എന്നാല്‍, ഗേറ്റ് പൂട്ടിത്തന്നെ എന്ന് ഉറപ്പാക്കിയശേഷം ഇരുവരും തിരികെവന്നു. എന്നാല്‍, ഈ വിവരം ഇവര്‍ മറ്റാരോടും പറഞ്ഞിരുന്നില്ല.
അതിനിടെ, സംഭവദിവസം രാത്രി 11.30ന് ഒരാള്‍ കാര്‍പോര്‍ച്ചിന് മുകളില്‍ നില്ക്കുന്നതായി കണ്ടെന്ന് കോണ്‍വെന്റിലെ താമസക്കാരിയായ സിസ്റ്റര്‍ ജൂലി പൊലീസിനോട് പറഞ്ഞു. എന്നാല്‍, സിസ്റ്റര്‍ ഈ വിവരം ആരോടും പറഞ്ഞില്ലത്രേ.
സിസ്റ്റര്‍ അമല മരണപ്പെട്ടതറിഞ്ഞ ശേഷമാണ് ഇവര്‍ വിവരം പുറത്തുപറയുന്നത്. സാധാരണ കോണ്‍വെന്റുകളിലോ വീടുകളിലോ മോഷണമോ അസമയത്ത് അപരിചിതനെ കാണുകയോ ചെയ്താല്‍ ബന്ധപ്പെട്ടവരെയോ പൊലീസിനെയോ വിവരം അറിയിക്കുന്നതിന് പകരം മൂടിവെച്ചതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഒരാഴ്ച മുമ്പ് ഇതേ കോണ്‍വെന്റില്‍ 70 വയസ്സുള്ള ഒരു സിസ്റ്റര്‍ക്ക് അമലക്ക് സംഭവിച്ചതുപോലുള്ള മുറിവ് തലക്ക് ഏറ്റിരുന്നു. എന്നാല്‍, അത് പുറത്ത് പറയാതെ സിസ്റ്ററെ ഹോസ്പിറ്റലില്‍ എത്തിച്ച് ചികിത്സ നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
