ശ്രീപത്മനാഭസ്വാമി ക്ഷേത്രനവീകരണത്തിന് കേന്ദ്രം 100 കോടി നല്‍കും -മന്ത്രി
text_fieldsന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രനവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തീര്‍ഥാടക ടൂറിസംപദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ടൂറിസംമന്ത്രി ഡോ. മഹേഷ് ശര്‍മ അറിയിച്ചതായി സംസ്ഥാന ടൂറിസംമന്ത്രി എ.പി. അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പരിസരത്തെ കെട്ടിടങ്ങളുടെയും നടകളുടെയും മഠത്തിന്‍െറയും പുനരുദ്ധാരണം, പത്മതീര്‍ഥക്കുളം നവീകരണം എന്നിവ ഇതിലുള്‍പ്പെടും. കേരളം 283 കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. ഇതില്‍ ആദ്യഘട്ടമായാണ് 100 കോടി രൂപ അനുവദിച്ചത്. 108 കോടി രൂപയുടെ തീരദേശ ടൂറിസംപദ്ധതി, ഇക്കോ ടൂറിസം സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തി വാഗമണ്‍-തേക്കടി പദ്ധതിക്ക് 52 കോടി രൂപയുടെയും പത്തനംതിട്ട ഗവി സര്‍ക്യൂട്ടിനായി 24.98 കോടി രൂപയുടെയും പദ്ധതികള്‍ സമര്‍പ്പിച്ചതായി അനില്‍കുമാര്‍ പറഞ്ഞു.
ഭാരതപ്പുഴയെയും പരിസരത്തെ വിനോദസഞ്ചാര പ്രാധാന്യമുള്ള സ്ഥലങ്ങളെയും ഉള്‍പ്പെടുത്തി 100 കോടി രൂപയുടെ ‘നിള റൂറല്‍ ടൂറിസം പദ്ധതി’ക്കും അനുമതി തേടിയിട്ടുണ്ട്. മത്സ്യത്തൊഴിലാളി സമൂഹത്തിന്‍െറ ആശങ്ക ദൂരീകരിച്ച് മുന്നോട്ടുപോകാന്‍ തീരുമാനിച്ചതിനാലാണ് സീപ്ളെയിന്‍ പദ്ധതി വൈകിയതെന്ന് മന്ത്രി പറഞ്ഞു. മെഹര്‍ ഗ്രൂപ്പാണ് നടത്തിപ്പുകാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
