പോരാട്ടം നേര്‍ക്കുനേര്‍; നിലപാട് കടുപ്പിച്ച് സുധീരനും ഉമ്മന്‍ ചാണ്ടിയും
text_fieldsതിരുവനന്തപുരം: സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നിലപാട് മാറ്റത്തിനില്ളെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി സംസ്ഥാന കോണ്‍ഗ്രസിലെ സംഭവങ്ങള്‍ ഹൈകമാന്‍ഡിനെ ധരിപ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് ഡല്‍ഹിക്ക് തിരിച്ചു. സുധീരന്‍െറ നിലപാടിലുള്ള വിയോജിപ്പ് പരോക്ഷമായി സൂചിപ്പിച്ച് മണിക്കൂറുകള്‍ക്കകം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തത്തെി. നിലപാട് കടുപ്പിച്ച് അദ്ദേഹവും ഇന്ന് ഡല്‍ഹിക്ക് പോകും. കേന്ദ്ര ഇടപെടലിന് മണിക്കൂറുകള്‍ക്കു മുമ്പുള്ള ഇരുപക്ഷത്തിന്‍െറയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് പ്രശ്നപരിഹാരത്തിനുള്ള ഹൈകമാന്‍ഡ് ശ്രമം ദുര്‍ഘടമാക്കും.
വിവാദങ്ങള്‍ക്കിടയാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന ഉപദേശ ത്തോടെ, ഫയര്‍ഫോഴ്സ് മേധാവി ജേക്കബ് തോമസിനെയും കണ്‍സ്യൂമര്‍ഫെഡ് എം.ഡി ടോമിന് തച്ചങ്കരിയെയും ഒഴിവാക്കിയതിലെ അതൃപ്തി പരോക്ഷമായി സൂചിപ്പിച്ചാണ് സുധീരന് ഇന്നലെ നിലപാട് ആവര്‍ത്തിച്ചത്. ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പരസ്യപ്രതികരണം അദ്ദേഹം നടത്തിയത്. ഇക്കാര്യത്തില്‍ ത നിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയേണ്ട വേദിയില്‍ പറയുമെന്നും സുധീരന് വ്യക്തമാക്കി.
ഇരുവരുടെയും സ്ഥാനചലനം അഴിമതിക്ക് കൂട്ടുനില്ക്കാത്തതുകൊണ്ടാണെന്ന പ്രചാരണം നിലനില്‍ക്കെയാണ് സുധീരന്‍െറ പ്രതികരണം. വിവാദമായ രണ്ടു സ്ഥലംമാറ്റങ്ങളും കേന്ദ്രനേതൃത്വത്തിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് അദ്ദേഹത്തിന്‍െറ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അതോടൊപ്പം പാര്‍ട്ടി പുന$സംഘടന തദ്ദേശ തെരെഞ്ഞെടുപ്പിനു മുമ്പ് നടത്തണമെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ഗ്രൂപ് സമ്മര്‍ദത്തിന്‍െറ പേരില്‍ പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ മാറ്റാന്‍ സാധിക്കില്ളെന്നാണ് പ്രതികരണത്തിന്‍െറ സാരാംശം. അതേസമയം ഹൈകമാന്‍ഡ് നിര്‍ദേശിച്ചാല്‍ പുന$സംഘടന നിര്‍ത്തിവെക്കാനുള്ള സന്നദ്ധത വ്യക്തമാക്കുകയും ചെയ്തു. പുന$സംഘടന നിര്‍ത്തിവെക്കേണ്ടി വന്നാലും അത് ഗ്രൂപ് ഭ ീഷണിക്ക് വഴങ്ങിയല്ളെന്ന് വരുത്തുക എന്ന ലക്ഷ്യവും സുധീരനുണ്ടെന്ന് വ്യക്തം. പുന$സംഘടന മാറ്റിവെക്കാന്‍ എ.ഐ.സി.സി ഇതേവരെ ആവശ്യപ്പെട്ടിട്ടില്ളെന്ന് വ്യക്തമാക്കിയതിലൂടെ മറിച്ചുള്ള പ്രചാരണങ്ങള്‍ പൊള്ളയാണെന്ന് സ്ഥാപിക്കാനും അദ്ദേഹത്തിനായി.
അതേസമയം, ഡി.ജി.പി ജേക്കബ് തോമസിന്‍െറ സ്ഥലംമാറ്റവും സുധീരന് ആയുധമാക്കുന്നെന്ന് ബോധ്യപ്പെട്ടതോടെയാണ് നയം വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തത്തെിയത്. തെറ്റു കാട്ടിയാലും, സാധാരണ ഉദ്യോഗസ്ഥര്‍ക്കെതിരെ കടന്നാക്രമണത്തിന് മുതിരാത്ത മുഖ്യമന്ത്രി, ആ സമീപനം ജേക്കബ് തോമസിന്‍െറ കാര്യത്തില്‍ മാറ്റി. ഏത് സാഹചര്യത്തിലാണ് ജേക്കബിനെ മാറ്റിയതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി പറഞ്ഞതെല്ലാം സുധീരനുള്ള മറുപടിയായിരുന്നു. സ്ഥലം മാറ്റിയത് മന്ത്രിസഭയാണെന്ന് വ്യക്തമാക്കിയ ഉമ്മന്‍ ചാണ്ടി, പൂര്‍ണഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. മാത്രമല്ല, ജനങ്ങള്‍ക്കുമുന്നില്‍ സര്‍ക്കാറിനെ പരിഹാസ്യമാക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചെന്ന കുറ്റാരോപണവും നടത്തി. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തീരുമാനത്തിനു പിന്നിലെന്ന് പറഞ്ഞതിലൂടെ സര്‍ക്കാറിനെതിരെ ഇക്കാര്യത്തില്‍ സുധീരന് നടത്തിയ കുറ്റാരോപണം ശരിയല്ളെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
