എയര്‍ കേരളക്ക് വീണ്ടും സാധ്യത തെളിയുന്നു
text_fieldsന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ വ്യോമയാന നയത്തിന്‍െറ കരട് ഈ മാസം അവസാനം പ്രസിദ്ധീകരിക്കും. പുതിയ നയം കേരളത്തിലെ ഗള്‍ഫ് പ്രവാസികളെ സംബന്ധിച്ച് ശുഭകരമാകുമെന്നാണ് പ്രതീക്ഷ. ചിരകാല സ്വപ്നമായ എയര്‍ കേരളയുടെ ചിറകരിഞ്ഞ 5/20 വ്യവസ്ഥ നീക്കംചെയ്തായിരിക്കും പുതിയ നയം പുറത്തിറങ്ങുകയെന്നാണ് സൂചന. പുതിയ വിമാനക്കമ്പനിക്ക് വിദേശ സര്‍വിസ് ആരംഭിക്കാന്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും 20 വിമാനവും വേണമെന്നായിരുന്നു ഈ വ്യവസ്ഥ.
പുതിയ വ്യോമയാന നയം രൂപപ്പെടുത്തുന്നത് സംബന്ധിച്ച് ആഗസ്റ്റ് 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ വകുപ്പ് മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ 5/20 വ്യവസ്ഥ എടുത്തുകളയുന്നതിനെ പ്രധാനമന്ത്രി അനുകൂലിച്ചതായാണ് വിവരം. ഈ വ്യവസ്ഥ ഇല്ലാതാകുമ്പോള്‍ പകരം സംവിധാനം കൊണ്ടുവരേണ്ടതില്ളെന്നും പ്രധാനമന്ത്രി പറഞ്ഞു. നിര്‍ദേശം നടപ്പായാല്‍ എയര്‍ കേരള പദ്ധതിയുമായി സര്‍ക്കാറിന് മുന്നോട്ടുപോകാം. ആദ്യഘട്ടത്തില്‍തന്നെ ഗള്‍ഫ് സര്‍വിസ് ആരംഭിക്കാനും കഴിയും.
സര്‍ക്കാറിന് 26 ശതമാനം ഓഹരിയും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഓഹരി നിക്ഷേപവും സ്വീകരിച്ച് എയര്‍ കേരള യാഥാര്‍ഥ്യമാക്കാനായിരുന്നു സംസ്ഥാന സര്‍ക്കാറിന്‍െറ പദ്ധതി. എന്നാല്‍, 5/20 വ്യവസ്ഥമൂലം എയര്‍ കേരളക്ക് വേണ്ടിയുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ഏറക്കുറെ അവസാനിപ്പിച്ച സമയത്താണ് നിബന്ധനകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവുചെയ്യാനൊരുങ്ങു
ന്നത്.
ടാറ്റയുടെ നേതൃത്വത്തിലുള്ള എയര്‍ ഏഷ്യ, എയര്‍ വിസ്താര തുടങ്ങിയ വിമാനക്കമ്പനികള്‍ സര്‍വിസ് തുടങ്ങിയ പശ്ചാത്തലത്തിലാണ് നിബന്ധനകള്‍ വഴിമാറുന്നത് എന്നതും ശ്രദ്ധേയമാണ്. ജെറ്റ്, ഇന്‍ഡിഗോ, സ്പെസ്ജെറ്റ്, ഗോ എയര്‍ തുടങ്ങിയവക്കൊപ്പം എയര്‍ ഇന്ത്യയും 5/20 വ്യവസ്ഥ ഇളവുചെയ്യുന്നതിന് എതിരാണ്. എന്നാല്‍, ഇതേക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളടങ്ങിയ സമിതി വ്യവസ്ഥകള്‍ ഇളവുചെയ്യാന്‍ നല്‍കിയ ശിപാര്‍ശ വ്യോമയാന മന്ത്രാലയത്തിന് സ്വീകാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
