മെഡിക്കല്‍ കോളജുകള്‍ പൂര്‍ണസജ്ജമാക്കും -ഡോ. റംലാബീവി
text_fieldsഗാന്ധിനഗര്‍ (കോട്ടയം): പുതിയ മെഡിക്കല്‍ കോളജുകളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം സജ്ജമാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പദവിയില്‍നിന്ന് സ്ഥാനമൊഴിഞ്ഞ ഡോ. എ. റംലാബീവി. വ്യഴാഴ്ച മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറായി ചാര്‍ജെടുക്കും മുമ്പ് ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അവര്‍.
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് സങ്കീര്‍ണത നിറഞ്ഞ അന്തരീക്ഷമാണ്. ഉത്തരവാദിത്തം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യും. മെഡിക്കല്‍ കോളജുകളില്‍ പി.ജി സീറ്റുകളുടെ അംഗീകാരം കിട്ടുന്നതിന് നടപടിയെടുക്കും. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചുവെങ്കിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ പാടില്ളെന്ന സര്‍ക്കാര്‍ നയമാണ് നേരിടുന്ന പ്രധാന പ്രശ്നം. സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം നാല് പുതിയ മെഡിക്കല്‍ കോളജുകള്‍ വന്നു. അവിടേക്ക് പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയ 218 തസ്തികകള്‍ സൃഷ്ടിച്ചുവെങ്കിലും നിയമനങ്ങള്‍ നടക്കുന്നില്ളെന്ന് മാത്രമല്ല, തസ്തികകള്‍ അടക്കമുള്ള സ്ഥലംമാറ്റ നിയമനങ്ങള്‍ നിലവിലെ മെഡിക്കല്‍ കോളജുകളിലെ രോഗീപരിചരണത്തെയും മെഡിക്കല്‍ വിദ്യാഭ്യാസത്തെയും ദോഷകരമായി ബാധിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.