ഷിബുവിന്‍െറ പ്രസ്താവന കൂലി വര്‍ദ്ധന അട്ടിമറിക്കാനെന്ന് വി. എസ്
text_fieldsതിരുവനന്തപുരം: തൊഴിലാളികളുടെ ദിവസക്കൂലി അഞ്ഞൂറ് രൂപയാക്കിയാല്‍ തോട്ടം മേഖല നിശ്ചലമാകുമെന്ന മന്ത്രി ഷിബു ബേബി ജോണിന്‍െറ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യതാനന്ദന്. കൂലി വര്‍ധന അട്ടിമറിക്കാനുള്ള ശ്രമത്തിന്‍െറ ഭാഗമാണ് ഷിബുവിന്‍െറ പ്രസ്താവനയെന്ന് വി.എസ് പറഞ്ഞു. മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്‍േറഷന്‍സ് (കെ.ഡി.എച്ച്.പി) കമ്പനിക്കുവേണ്ടി വാദിക്കുന്ന ഷിബു, മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗ്യന െല്ലന്നും വി.എസ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
തൊഴില്‍ മന്ത്രി എന്ന നിലയില്‍ തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനും തൊഴിലാളികള്‍ക്ക് ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കാനും ബാധ്യതയുള്ളയാളാണ് ഷിബു ബേബിജോണ്‍. എന്നാല്‍ തുടക്കം മുതല്‍ അദ്ദേഹം മുതലാളിമാരുടെ പക്ഷം ചേര്‍ന്നാണ് സംസാരിക്കുന്നത്. ജനങ്ങളോടും തൊഴിലാളികളോടും ബാധ്യതയുള്ള ഭരണാധികാരിയുടെ സ്വരമല്ല മറിച്ച്, ഒരു ബിസിനസുകാരന്റെ സ്വരമാണ് ഷിബു ബേബിജോണിന്റെ വാക്കുകളിലൂടെ പുറത്തുചാടുന്നത്.
കഴിഞ്ഞ ദിവസമുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളനുസരിച്ച് ദിവസക്കൂലി അഞ്ഞൂറ് രൂപയായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇത് 26ന് ചേരുന്ന പ്ളാന്റേഷന് ലേബര്‍ കമ്മിറ്റി (പി.എല്‍.സി) ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തൊഴില്‍ മന്ത്രിതന്നെ കൂലി വര്‍ദ്ധിപ്പിക്കുന്നത് അപകടകരമാണെന്ന പ്രസ്താവന നടത്തുന്നത് കമ്മിറ്റിയുടെ തീരുമാനം കമ്പനി മാനേജ്മെന്റിന് അനുകൂലമാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനം അട്ടിമറിക്കാനുമാണെന്നും വി.എസ് പറഞ്ഞു.
ഈ സാഹചര്യത്തില്‍ 26ന് ചേരുന്ന പി.എല്‍.സി യോഗത്തില്‍ ഷിബു ബേബിജോണ്‍ പങ്കെടുക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അതുകൊണ്ട് യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കണമെന്നും തൊഴിലാളികള്‍ക്ക് നല്കിയ വാക്കുപാലിക്കാന്‍ നടപടിയുണ്ടാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
