നാരായണന് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
text_fieldsഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി മലപ്പുറം വട്ടംകുളം കവപ്രമാറത്ത് നാരായണന് നമ്പൂതിരിയെ (43) തെരഞ്ഞെടുത്തു. ഈമാസം 30ന് രാത്രി അത്താഴപൂജക്ക് ശേഷം സ്ഥാനമേല്‍ക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസത്തേക്കാണ് നിയമനം. 13ാം തവണ മേല്‍ശാന്തി സ്ഥാനത്തേക്ക് അപേക്ഷിക്കുന്ന ഇദ്ദേഹത്തിന് ആദ്യമായാണ് അവസരം ലഭിക്കുന്നത്.
15 വര്‍ഷമായി വട്ടംകുളം സി.പി.എന്‍ യു.പിസ്കൂളിലെ ഹിന്ദി അധ്യാപകനായ നാരായണന് നമ്പൂതിരി, മുംബൈ മാട്ടുംഗ ഗുരുവായൂരപ്പ ക്ഷേത്രം, കവപ്ര ശിവക്ഷേത്രം, കുറ്റിപ്പുറം പിഷാരിക്കല്‍ ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍ ശാന്തിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവപ്രമാറത്ത് നീലകണ്ഠന്നമ്പൂതിരിയുടെയും അമേറ്റൂര് മനക്കല് ശ്രീദേവി അന്തര്‍ജനത്തിന്‍െറയും മകനാണ്. കൈനിക്കര വടക്കേടത്ത് ബിന്ദുവാണ് ഭാര്യ.
മകന്: അദൈ്വത്.
ഇത്തവണ 51 അപേക്ഷകരാണ് ഉണ്ടായിരുന്നത്. 48 പേരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ചൊവ്വാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചക്ക് 43 പേര് ഹാജരായി. ഇവരില്‍ നിന്ന് നറുക്കിട്ടാണ് പുതിയ ആളെ കണ്ടത്തെിയത്. മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരിനമ്പൂതിരി നറുക്കെടുത്തു. ദേവസ്വം ചെയര്മാന് ടി.വി. ചന്ദ്രമോഹന്, ഭരണ സമിതിയംഗങ്ങളായ മല്ലിശേരി പരമേശ്വരന് നമ്പൂതിരി, എന്‍. രാജു, അഡ്വ. എ. സുരേശന്, അഡ്വ. എം. ജനാര്ദനന്, കെ. ശിവശങ്കരന്, പി.വി. ബിനേഷ്, അഡ്മിനിസ്ട്രേറ്റര്‍ ബി. മഹേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
