ഐ.എസ് ബന്ധമെന്ന് സംശയം: കരിപ്പൂരില്‍ രണ്ടു പേര് കസ്റ്റഡിയില്‍
text_fieldsകരിപ്പൂര്‍/തിരുവനന്തപുരം: ഐ.എസ് ബന്ധമുണ്ടെന്ന സംശയത്തത്തെുടര്‍ന്ന് കരിപ്പൂരില്‍ രണ്ടു പേരെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തു. അതേസമയം, ഇതേ സംശയത്തില്‍ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്ത രണ്ടുപേരെ ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ യു.എ.ഇയില്നിന്നത്തെിയ രണ്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരാള്‍ മലപ്പുറം സ്വദേശിയും ഒരാള്‍ കോഴിക്കോട് സ്വദേശിയുമാണ്. നേരത്തേ ദുബൈയില്‍നിന്ന് കോഴിക്കോട് സ്വദേശിയായ ഒരാളെ കാണാതായിരുന്നു.
ഇയാളുടെ ബന്ധുവാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശിയെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇത്തിഹാദ് എയര്വേയ്സില് പുലര്‍ച്ചെയാണ് ഇവര്‍ കരിപ്പൂരിലത്തെിയത്. യു.എ.ഇയില്‍നിന്ന് എക്സിറ്റ് അടിച്ചുവിട്ടവരാണിവര്.
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്. എന്നാല്‍, സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ളെന്ന് സ്പെഷല്‍ ബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. ദിവസങ്ങള്‍ക്കുമുമ്പ് ഇതേ രീതിയില്‍ ഐ.എസ് ബന്ധം സംശയിച്ച് തിരൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് തെളിവുകളില്ളെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തത്തെിയ ഇത്തിഹാദ് വിമാനത്തില്‍നിന്നാണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയേയും അടൂര്‍ സ്വദേശിയേയും കസ്റ്റഡിയിലെടുത്തത്. ഇവരെയും വിദേശത്തുനിന്ന് സര്‍ക്കാര്‍ കയറ്റി അയക്കുകയായിരുന്നു.
കിളിമാനൂര്‍ സ്വദേശിക്കൊപ്പം വിദേശത്തുനിന്ന് കയറ്റിയയച്ച മാതാപിതാക്കളെ പുറത്തേക്ക് പോകാന്‍ കേന്ദ്ര ഏജന്‍സികള്‍ അനുവദിച്ചെങ്കിലും മകനെ വിട്ടുകിട്ടാതെ പുറത്ത് പോകില്ളെന്ന് പറഞ്ഞ് ടെര്‍മിനലില്‍ ഇരിപ്പുറപ്പിച്ചു. വിദേശത്തുനിന്ന് ഐ.എസ് ബന്ധമുള്ളവരെ കയറ്റിയയക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ എജന്‍സി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാത്രിതന്നെ വിമാനത്താവളത്തിലത്തെിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചയോടെ എത്തിയ ഇവരെ എമിഗ്രേഷന്‍ കൗണ്ടറിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.
ദുബൈയില്‍ ജോലിചെയ്യുന്ന അടൂര്‍ സ്വദേശി മാതാപിതാക്കള്‍ക്കൊപ്പമാണ് അവിടെ കഴിഞ്ഞിരുന്നത്. ഏഴ് മാസം മുമ്പ് മാതാപിതാക്കള്‍ നാട്ടിലേക്ക് പോന്നിരുന്നു. പിന്നീടാണ് ദുബൈ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഞ്ച് മാസം കസ്റ്റഡിയില്‍ വെച്ചശേഷമാണ് നാട്ടിലേക്ക് കയറ്റിവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
