വി.എസ് ആവര്‍ത്തിച്ചത് 1961ലെ എ.കെ.ജി യുടെ അമരാവതി സമരം
text_fieldsതൊടുപുഴ:കുമളിക്കടുത്തെ അമരാവതിയെന്ന ഗ്രാമത്തില്‍ 54 വര്‍ഷം മുമ്പ് അനിഷേധ്യനായ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ഇടുക്കി അണക്കെട്ടിന്‍െറ വൃഷ്ടി പ്രദേശത്തുനിന്ന് കുടിയിറക്കുന്നവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിയ ചരിത്രപ്രധാന്യം നിറഞ്ഞ നിരാഹാര സമരത്തിന്‍െറ ഓര്‍മപുതുക്കലായി വി.എസ്. അച്യുതാനന്ദന്‍ ഞായറാഴ്ച മൂന്നാറില്‍ നടത്തിയത്.1800 കുടുംബങ്ങളെ കുടിയിറക്കിയ പട്ടം താണുപിള്ള സര്‍ക്കാറിന്‍െറ നടപടിക്കെതിരെ 1961മേയില്‍ എ.കെ.ജി നടത്തിയ ധീരമായ സമരം കേരള രാഷ്ട്രീയത്തിലെ അവിസ്മരണീയ അധ്യായമാണ്.
ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ എത്തിയ വി.എസ്. ഇടക്കൊരു പ്രാവശ്യം വെള്ളം കുടിച്ചതല്ലാതെ മറ്റൊരു ആഹാരവും കഴിച്ചില്ല. സമര വേദിയില്‍നിന്ന് കേവലം അരക്കിലോ മീറ്ററോളം അകലെ പാര്‍ട്ടി എം.എല്‍.എ. എസ്.രാജേന്ദ്രന്‍ ശനിയാഴ്ച ആരംഭിച്ച നിരാഹാര സത്യഗ്രഹം ഇതോടെ അപ്രസക്തമായി. രാജേന്ദ്രന്‍െറ നിരാഹാര സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാനല്ല താന്‍ മൂന്നാറിലേക്ക് പോകുന്നതെന്ന് യാത്ര പുറപ്പെടും മുമ്പേ വി.എസ് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
വി.എസ് സമരപ്പന്തലില്‍ വരില്ളെന്ന് നന്നായി അറിയാവുന്ന എസ്.രാജേന്ദ്രനാകട്ടെ ഒരുമുഴം മുമ്പേ എറിഞ്ഞ് മുഖം രക്ഷിക്കച്ചു. വി.എസ് തൊഴിലാളികള്‍ നടത്തുന്ന സമരമുഖത്തേക്കാണ് പോകേണ്ടതെന്ന് പറഞ്ഞ് അദ്ദേഹം കൂടുതല്‍ വിനയാന്വിതനാവുകയും ചെയ്തു. ഒരു ജനകീയ വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ എങ്ങനെയായിരിക്കണമെന്നതിന്‍െറ പാഠങ്ങളാണ് കണ്ണന്‍ ദേവന്‍ വിഷയത്തില്‍ വി.എസ് സാധിച്ചെടുത്തത്. പ്രശ്നം ഏറ്റെടുക്കുമെന്ന് വെള്ളിയാഴ്ച തന്നെ വി.എസ് പ്രഖ്യാപിച്ചതാണ്. അന്നുതന്നെ അദ്ദേഹം മൂന്നാറിലത്തെുമെന്ന അഭ്യൂഹം പരന്നിരുന്നു. വി.എസിനെ കുറിച്ച് കാര്യമായ ധാരണയൊന്നുമില്ലാത്ത തോട്ടം തൊഴിലാളി സ്ത്രീകളെ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ അങ്ങേയറ്റത്തെ ആവേശം സൃഷ്ടിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
