ബി.എസ്.എന്‍.എല്‍ സമരം: ചീഫ് ജനറല്‍ മാനേജര്‍ക്കെതിരെ കേന്ദ്രമന്ത്രിക്ക് യൂനിയന്‍െറ കത്ത്
text_fieldsതിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ കേരള സര്‍ക്ക്ള്‍ ചീഫ് ജനറല്‍ മാനേജര്‍ക്കെതിരെ (സി.ജെ.എം) നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് കത്ത്. ജെ.ടി.ഒ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥരുടെ സംഘടനകളിലൊന്നായ സഞ്ചാര്‍ നിഗം എക്സിക്യൂട്ട് അസോസിയേഷനാണ് (എസ്.എന്‍.ഇ.എ) കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിന് കത്തയച്ചത്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്കുനേരെ സി.ജെ.എം മുഖംതിരിക്കുന്നെന്നും ജീവനക്കാരെല്ലാം അദ്ദേഹത്തിനെതിരാണെന്നും വിവരിച്ചാണ് കത്തയച്ചത്.
എന്നാല്‍, എസ്.എന്‍.ഇ.എയിലെ ഒരുവിഭാഗം നേതാക്കളുടെ താല്‍പര്യമാണ് കത്തിന് പിന്നിലെന്ന് ആക്ഷേപമുയര്‍ന്നു. എല്ലാവര്‍ഷവും സെക്കന്‍ഡറി സ്വിച്ചിങ് ഏരിയകളിലേക്ക് (എസ്.എസ്.എ) ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നത് പതിവാണ്. എന്നാല്‍, സംഘടനാനേതാക്കള്‍ക്ക് സ്ഥലം മാറ്റം ഉണ്ടാകാറില്ല. പുതിയ സി.ജെ.എം വന്നതോടെ നേതാക്കള്‍ക്കും ചട്ടപ്രകാരം സ്ഥലം മാറ്റം ലഭിച്ചു.
ഇതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ബി.എസ്.എന്‍.എല്ലിനെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെയെന്ന പേരില്‍ 2014ലാണ് ആദ്യമായി സമരം തുടങ്ങുന്നത്. എന്നാല്‍, നേതാക്കളുടെ സ്ഥലംമാറ്റം റദ്ദാക്കലായിരുന്നു യഥാര്‍ഥ ആവശ്യം.
ഉന്നത ഇടപെടല്‍ വന്നതോടെ സ്ഥലംമാറ്റങ്ങളില്‍ ചിലത് റദ്ദാക്കപ്പെട്ടു. എന്നാല്‍, ചട്ടവിരുദ്ധമായി സമരം ചെയ്തവര്‍ക്കും അനുവാദം വാങ്ങാതെ ഓഫിസില്‍നിന്ന് മുങ്ങിയവര്‍ക്കുമെതിരായ നടപടികള്‍ ഉപേക്ഷിച്ചില്ല.
സി.ജെ.എമ്മിന്‍െറ മുറിയില്‍ അതിക്രമിച്ചുകയറിയതിനും വനിതാ ജീവനക്കാരിയെ അസഭ്യം പറഞ്ഞതിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതത്തേുടര്‍ന്ന് ചിലര്‍ സസ്പെന്‍ഷനിലായി. നേതാക്കളില്‍ ചിലര്‍ക്കെതിരെ ഏതുനിമിഷവും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. ഇതൊഴിവാക്കാനുള്ള സമ്മര്‍ദത്തിന്‍െറ ഭാഗമായാണ് കേന്ദ്രമന്ത്രിക്ക് കത്തയച്ചത്.
കീഴ്ജീവനക്കാരുടെ സംഘടനകളില്‍ ഒന്നായ ബി.എസ്.എന്‍.എല്‍ എംപ്ളോയീസ് യൂനിയന്‍െറ പിന്തുണയോടെയാണ് എസ്.എന്‍.ഇ.എ നേതാക്കളുടെ സമരപരിപാടികള്‍ മുന്നോട്ടുപോകുന്നത്. കാഷ്വല്‍ തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ളെന്നും പരിഹാരം കണ്ടില്ളെങ്കില്‍ സമരം നടത്തുമെന്നുമാണ് ഇവരുടെ പുതിയ നിലപാട്.
കാഷ്വല്‍ തൊഴിലാളികള്‍ കരാറുകാരന് കീഴില്‍ പണിയെടുക്കുന്ന ദിവസവേതനക്കാരാണ്. ഇവരുടെ സേവനവേതന വ്യവസ്ഥകള്‍ തീരുമാനിക്കുന്നത് കരാറുകാരാണ്. ഇതില്‍ ബി.എസ്.എന്‍.എല്ലിന് ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യത്തില്‍ ഭൂരിഭാഗം ജീവനക്കാരും സമരത്തിനെതിരാണത്രെ. നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി സമരമുഖത്തിറങ്ങുന്നതിനോട് മിക്ക ജീവനക്കാര്‍ക്കും വിയോജിപ്പാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
