ആവേശച്ചിറകിലേറി മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍
text_fieldsമൂന്നാര്‍: സമരം വിജയിച്ചതിന്‍െറ ആഹ്ളാദത്തിലും ആവേശത്തിലുമാണ് മൂന്നാറിലെ സ്ത്രീത്തൊഴിലാളികള്‍. കഴിഞ്ഞ ഒന്‍പത് ദിവസങ്ങളിലും പ്രകടിപ്പിച്ച അതേ സമരാവേശവുമായി ഇന്നും ആയിരക്കണക്കിന് സ്ത്രീകള്‍ മൂന്നാര്‍ ടൗണിലത്തെി. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞതിന്‍െറ സന്തോഷം പടക്കം പൊട്ടിച്ചും പൊലീസുകാരിയെ എടുത്തുയര്ത്തിയമാണ് ഇവര്‍ പ്രകടിപ്പിച്ചത്. സമരമുഖത്ത് തങ്ങളെ സഹായിച്ച പൊലീസുകര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും സ്ത്രീകള്‍ നന്ദി പറഞ്ഞു.
സമരം വിജയിച്ചതിലുള്ള നന്ദിയും ആഹ്ളാദവും പ്രകടിപ്പിക്കാനായി മൂന്നാര്‍ ഡി.വൈ.എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്താനാണ് ഇവരുടെ തീരുമാനം. സമരത്തെ വിജയത്തിലത്തെിച്ച കൂട്ടായ്മ എന്നെന്നേക്കുമായി നിലനിറുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സമര നേതൃത്വം.
അതേസമയം, വനിതാകമ്മിഷന് അംഗം ലിസി ജോസ് മൂന്നാറിലത്തെി തെളിവെടുപ്പ് നടത്തി. ലയങ്ങളിലും തൊഴിലിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിന് കമ്പനി അധികൃതരോട് കമ്മിഷന് വിശദീകരണം ആവശ്യപ്പെടും.
തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രന് എം.എല്‍.എ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.എം മണി നാരങ്ങാനീര് നല്‍കിയാണ് നിരാഹാരം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
