സ്ത്രീ ശക്തി തെളിയിച്ച സമരവിജയം
text_fieldsമൂന്നാര്‍: തോട്ടം തൊഴിലാളികള്‍ മൂന്നാറില്‍ ഒമ്പതുദിവസമായി തുടര്‍ന്നുവന്ന ചരിത്ര സമരത്തിന് വിജയകരമായ പരിസമാപ്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെയോ ട്രേഡ് യൂനിയനുകളുടെയോ പിന്തുണയില്ലാതെ അയ്യായിരത്തില്‍പരം സ്ത്രീ തൊഴിലാളികള്‍ കണ്ണന്‍ദേവന്‍ ഹില്‍ പ്ളാന്‍േറഷന്‍ ഓഫിസിന് മുന്നില്‍ ദേശീയപാതകള്‍ ഉപരോധിച്ച് നടത്തിയ സമരം അവസാനിച്ചത്.
കേരള ചരിത്രത്തില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റം വിജയം കൊയ്യുമ്പോള്‍ ഇതിന് സാക്ഷിയാകാനുണ്ടായിരുന്നത് വി.എസ്. അച്യുതാനന്ദനും മന്ത്രി പി.കെ. ജയലക്ഷ്മിയുമായിരുന്നു. ബോണസ് വര്‍ധന ആവശ്യപ്പെട്ടും ശമ്പളം 500 ആക്കണമെന്നുമാവശ്യപ്പെട്ട് സെപ്റ്റംബര്‍ അഞ്ചിനാണ് മൂന്നാര്‍ കണ്ണന്‍ദേവന്‍ കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ സമരവുമായി രംഗത്തിറങ്ങിയത്. റോഡ് ഉപരോധമായി തുടങ്ങിയ സമരം വന്‍ പ്രക്ഷോഭമായി മാറുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. ഭര്‍ത്താക്കന്മാരെപ്പോലും സമരമുഖത്തുനിന്ന് മാറ്റിനിര്‍ത്തി സ്ത്രീകള്‍ ഒറ്റക്ക് സമരം ഏറ്റെടുക്കുകയായിരുന്നു.
സെപ്റ്റംബര്‍ രണ്ടിന് ദേശീയപണിമുടക്ക് ദിനത്തില്‍ കമ്പനിക്കെതിരെ പ്രതിഷേധവുമായത്തെിയ സ്ത്രീ തൊഴിലാളികളെ ട്രേഡ് യൂനിയന്‍ നേതാക്കളും രാഷ്ട്രീയ നേതാക്കളും കണ്ടില്ളെന്ന് നടിച്ചിരുന്നു. എന്നാല്‍, മൂന്ന് ദിവസത്തിനുള്ളില്‍ സമരത്തിന്‍െറ രൂപവും ഭാവവും മാറി. തോട്ടങ്ങളില്‍ കൊളുന്ത് നുള്ളല്‍ നിര്‍ത്തി തൊഴിലാളികള്‍ കമ്പനി ഓഫിസിന് മുന്നിലത്തെി സമരം തുടങ്ങി. തൊഴിലാളികളുടെ എണ്ണം ആയിരവും അയ്യായിരവും കവിഞ്ഞു. പിന്നീടങ്ങോട്ട് മൂന്നാറിനെ സ്തംഭിപ്പിച്ച് റോഡ് ഉപരോധിക്കുന്ന തൊഴിലാളികളെയാണ് കണ്ടത്.
സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പുമായി ഇടുക്കി കലക്ടര്‍ എത്തിയെങ്കിലും തൊഴിലാളികള്‍ ഇത് തള്ളി. തൊഴിലാളികള്‍ക്ക് മൂന്ന് സെന്‍റ് സ്ഥലം നല്‍കാമെന്ന വാഗ്ദാനവും ഇവര്‍ ചെവിക്കൊണ്ടില്ല.സമരമുഖത്തത്തെിയ എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ തൊഴിലാളികള്‍ വിരട്ടി ഓടിച്ചതോടെയാണ് സമരം ശ്രദ്ധാകേന്ദ്രമായത്.കൊച്ചിയിലും തിരുവനന്തപുരത്തുമായി തൊഴില്‍മന്ത്രി അടക്കമുള്ളവര്‍ കമ്പനി അധികൃതരുമായി പലതവണ ചര്‍ച്ച നടത്തി. ഇതൊന്നും ഫലം കണ്ടില്ല.
ഇതിനിടെ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ സമരത്തില്‍ പങ്കാളിയായി. പ്രശ്നത്തില്‍ വി.എസ് ഇടപെട്ടതോടെ സമരത്തിന്‍െറ മുഖം തന്നെ മാറുന്ന കാഴ്ചയാണ് കണ്ടത്. സമരം പരിഹരിച്ചില്ളെങ്കില്‍ താന്‍ മൂന്നാറിലത്തെി സമരത്തില്‍ അണിചേരുമെന്നും വി.എസ് പ്രഖ്യാപിച്ചു. ഒമ്പതാം ദിവസമായ ഞായറാഴ്ചയാണ് വി.എസ് എത്തുന്നത്. രാവിലെ 11 ഓടെ വി.എസ് മൂന്നാറിലത്തെി സമരം ഏറ്റെടുത്തു. മറ്റ് നേതാക്കളെ സമരത്തില്‍ അടുപ്പിക്കാത്ത തൊഴിലാളികള്‍ വി.എസിനെ ആവേശത്തോടെ എതിരേല്‍ക്കുകയായിരുന്നു. വി.എസിന്‍െറ വരവോടെ സമരവേദി ഇളകിമറിഞ്ഞു. ഈസമയം കൊച്ചിയില്‍ തൊഴിലാളികളുമായും മാനേജ്മെന്‍റുമായും ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. തൊഴിലാളികളെ പ്രതിനിധാനംചെയ്ത് ലിസി, വനറാണി, സുന്ദരവല്ലി, അന്തോണി രാജ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാത്രി 8.30 ഓടെ ചര്‍ച്ച വിജയകരമായി അവസാനിക്കുന്നുവെന്ന് അറിയിപ്പത്തെി. ഇതോടെ മൂന്നാറിലെ കൊടുംതണുപ്പിലും തൊഴിലാളി സ്ത്രീകള്‍ ആഹ്ളാദനൃത്തം ചവിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
