സോണിയയുമായി കൂടിക്കാഴ്ച: പുന:സംഘടന ചര്‍ച്ച ചെയ്തില്ലെന്ന് ചെന്നിത്തല
text_fieldsന്യൂഡല്‍ഹി: കോണ്‍ഗ്രസ് പുന:സംഘടനയെകുറിച്ച് ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്തിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സഹകരണ മേഖലയിലെ പ്രശ്നങ്ങളാണ് ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചത്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉറപ്പുനല്‍കിയിട്ടുണ്ട്. മൂന്നാര്‍ സമരം നല്ല രീതിയില്‍ കൈകാര്യം ചെയ്ത പൊലീസിനെ അഭിനന്ദിക്കുന്നതായും ചെന്നിത്തല പറഞ്ഞു. സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണനൊപ്പം സോണിയ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കണ്സ്യൂമര്ഫെഡിനെതിരായ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കന്‍ ചെന്നിത്തല തയാറായില്ല.
അഴിമതി ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് ജോയ് തോമസിനെ നീക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹര്യത്തിലാണ് ചെന്നിത്തല സി.എന്‍. ബാലകൃഷ്ണനൊപ്പം സോണിയയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
