കരിപ്പൂരിനുവേണ്ടി സമരപ്പൊങ്കാല
text_fieldsകോഴിക്കോട്: ചിറകൊടിയുന്ന കരിപ്പൂര്‍ വിമാനത്താവളത്തിനായി കോഴിക്കോട്ട് പൊങ്കാലയിട്ട് സമരം. മാനാഞ്ചിറയില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹപ്പന്തലിലാണ് ഞായറാഴ്ച സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെ വനിതകള്‍ പങ്കെടുത്ത പൊങ്കാലസമരം അരങ്ങേറിയത്.
മഹിള അസോസിയേഷന്‍ പ്രതിനിധി ജാനമ്മ കുഞ്ഞുണ്ണി, വനിത വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സന്‍ പി. കുല്‍സു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍, മഹിള ജനതാദളിലെ വി.പി. ബല്‍ക്കീസ്, കേരള മദ്യനിരോധന സമിതി വനിത വിഭാഗം പ്രസിഡന്‍റ് പ്രഫ. ചിന്നമ്മ രവീന്ദ്രന്‍, എം.എസ്.എസ് ലേഡീസ് വിങ് പ്രസിഡന്‍റ് ഖദീജ ടീച്ചര്‍, വനിതാലീഗ് പ്രസിഡന്‍റ് ഫാത്തിമ ജസീന, എഴുത്തുകാരി സുമ പള്ളിപ്പുറം, റഹിബി സുനില്‍ ദത്ത്, നുസ്രത്ത് ജഹാന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
എം.ഐ. ഷാനവാസ് എം.പി സമരം ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ചേംബര്‍ പ്രസിഡന്‍റ് പി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി പി. ശങ്കരന്‍, ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു, പി.ടി.എ. റഹീം എം.എല്‍.എ, ഡോ. കെ. മൊയ്തു, എം. മുസമ്മില്‍, അബ്ദുല്ല മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഇടക്കുനി സ്വാഗതവും കാലിക്കറ്റ് ചേംബര്‍ ജോയന്‍റ് സെക്രട്ടറി മുനീര്‍ കുറുമ്പടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
