സിനിമ കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കും
text_fieldsകോഴിക്കോട്: വെള്ളിയാഴ്ച സര്‍ക്കാര്‍ തിയറ്ററുകളില്‍മാത്രം പ്രദര്‍ശനം തുടങ്ങിയ ‘ടി.പി. 51’ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുമെന്നും സംവിധായകന്‍ മൊയ്തു താഴത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു. വിതരണക്കാരുമായി സംസാരിച്ചുവരുകയാണ്. വെള്ളിയാഴ്ച സംസ്ഥാനത്തെ 39 തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ സംസ്ഥാനത്തെ അഞ്ചു സര്‍ക്കാര്‍ തിയറ്ററുകള്‍ ഒഴികെയുള്ള 34 തിയറ്ററുകളും ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍നിന്ന് പിന്മാറുകയായിരുന്നു.
കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ചിത്രമാണ് ‘ടി.പി. 51’ എന്ന് ടി.പി. ചന്ദ്രശേഖരന്‍െറ ഭാര്യ കെ.കെ. രമ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.