മൂന്നാര്‍ സമരം: എസ്. രാജേന്ദ്രന്‍ എം.എല്‍.എയെ സമരക്കാര്‍ വിരട്ടിയോടിച്ചു
text_fieldsമൂന്നാര്‍: തോട്ടം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരമുഖത്തത്തെിയ ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രനെ സമരക്കാര്‍ വിരട്ടിയോടിച്ചു. 11.30ഓടെയാണ് ദേശീയപാത ഉപരോധിക്കുന്ന സമരക്കാരെ കാണാന്‍ എം.എല്‍.എ എത്തിയത്. രാവിലെ എട്ടുമണിമുതല്‍ തന്നെ സ്ത്രീതൊഴിലാളികള്‍ ദേശീയപാത ഉപരോധസമരം ആരംഭിച്ചിരുന്നു. ഇവിടെയത്തെിയ എം.എല്‍.എയുടെ അടുത്തേക്ക് അക്രമാസക്തരായി തൊഴിലാളികള്‍ പാഞ്ഞടുത്തതോടെ പൊലീസ് രാജേന്ദ്രന് സംരക്ഷണം ഒരുക്കി. മൂന്നാര്‍ ഡി.വൈ.എസ്.പിയുടെ വാഹനത്തില്‍ കയറ്റി ഇദ്ദേഹത്തെ സുരക്ഷിത സ്ഥലത്തത്തെിക്കുകയായിരുന്നു. ചെരിപ്പുയര്‍ത്തിക്കാണിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് സ്ത്രീതൊഴിലാളികള്‍ എം.എല്‍.എക്ക് നേരെ പാഞ്ഞടുത്തത്. എം.എല്‍.എയോ രാഷ്ട്രീയപാര്‍ട്ടി നേതാക്കളോ ഇതുവരെ പ്രശ്നത്തില്‍ ഇടപ്പെട്ടിരുന്നില്ളെന്നും അതിനാല്‍ ആരേയും കാണേണ്ട എന്നുമായിരുന്നു തൊഴിലാളികളുടെ നിലപാട്.

അതേസമയം, സമരം നടത്തുന്ന തൊഴിലാളികളെ കാണാന്‍ ശനിയാഴ്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മൂന്നാറിലത്തെുമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തില്ളെങ്കില്‍ താന്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് വി.എസ് മുന്നറിയിപ്പ് നല്‍കി. വി.എസിന്‍െറ തീരുമാനത്തെ സമരസമിതി നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
ശമ്പളം, ബോണസ് വര്‍ധന ആവശ്യപ്പെട്ട് കണ്ണന്‍ ദേവന്‍ കമ്പനി തോട്ടം തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം മൂന്നാറിനെ സ്തംഭിപ്പിച്ചു കൊണ്ട് ഏഴാംദിവസം പിന്നിടുകയാണ്. ഇടുക്കി എം.പി.ജോയ്സ് ജോര്‍ജ്, ജില്ലാ കലക്ടര്‍ എന്നിവര്‍ തൊഴിലാളികളുമായി വ്യാഴാഴ്ച രാത്രി ചര്‍ച്ച നടത്തിയിരുന്നു. പ്രശ്നം ഗൗരവപൂര്‍വം പരിഗണിക്കുമെന്ന ഉറപ്പു നല്‍കിയെങ്കിലും ഉടന്‍ തീരുമാനമുണ്ടാകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
മൂന്നാറിലെ സാമ്പത്തികമേഖലക്ക് കനത്ത നഷ്ടമാണ് സമരം വരുത്തിവെച്ചിട്ടുള്ളത്. തോട്ടം മേഖലയിലെ ഫാക്ടറികളെല്ലാം പൂട്ടിയിട്ടു. എസ്റ്റേറ്റ് മാനേജര്‍മാരോട് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമരത്തോടെ മൂന്നാറിലെ ടൂറിസം മേഖലയും നിശ്ചലമായി. രാജമല, മാട്ടുപ്പെട്ടി മേഖലകളിലെ ഹൈഡല്‍ ടൂറിസം സെന്‍ററുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ബുക് ചെയ്ത റൂമുകള്‍ റദ്ദാക്കി.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മൂന്നാറില്‍ കനത്ത പൊലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പൊലീസ് സേനയെ വേണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാനാണ് തൊഴിലാളികളുടെ തീരുമാനം. വിഷയത്തില്‍ ശനിയാഴ്ച മന്ത്രിതല ചര്‍ച്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
