ഹോട്ടല്‍ ജീവനക്കാരനെ ഗ്യാസ് സിലിണ്ടര്‍കൊണ്ട് തലക്കടിച്ച് കൊന്നു
text_fieldsകോഴിക്കോട്: മദ്യലഹരിയില്‍ ഏറ്റുമുട്ടിയ ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ തലയില്‍ ഗ്യാസ് സിലിണ്ടര്കൊണ്ടുള്ള അടിയേറ്റ് മരിച്ചു. വെള്ളയില്‍ ഗവ. യു.പി. സ്കൂളിന് സമീപം ടി.എം.ജെ ടീ ഷോപ്പിലെ ജീവനക്കാരനായ വര്‍ഗീസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട സ്വദേശിയെന്ന് പറയുന്ന ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇതേ ഹോട്ടലിലെ ജീവനക്കാരനായ കണ്ണൂര്‍ കേളകം അടക്കാതോട് സ്വദേശി ചേനാട് ഹൗസില്‍ ജോസഫ് (53) വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വര്‍ഗീസിന് 50ലധികം പ്രായമുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്ന ഇരുവരും ഇതേ ടീ ഷോപ്പില്‍ തന്നെയാണ് താമസിക്കുന്നത്. ബുധനാഴ്ച രാത്രി പതിവുപോലെ മദ്യപിച്ച ശേഷം ഇവര്‍ വഴക്കുണ്ടാക്കിയത്രെ.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വര്‍ഗീസ് പാത്രം ചവിട്ടിത്തെറുപ്പിച്ചതായും ആ ദേഷ്യത്തിന് കാലി ഗ്യാസ് സിലിണ്ടറെടുത്ത് തലക്കടിക്കുകയായിരുന്നെന്നും ജോസഫ് മൊഴി നല്കി. വര്‍ഗീസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. വ്യാഴാഴ്ച രാവിലെ ജോസഫ് സ്റ്റേഷനിലത്തെി കീഴടങ്ങിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വര്‍ഗീസിന്‍െറ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. നടക്കാവ് സി.ഐ. പ്രകാശന് പടന്നയിലാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
