ബോണസ് സമരം ആറാം ദിവസത്തിലേക്ക്
text_fieldsമൂന്നാര്‍: കണ്ണന്‍ ദേവന്‍ കമ്പനി തോട്ടം തൊഴിലാളികള്‍ നടത്തുന്ന ബോണസ് സമരം ആറാം ദിവസത്തിലേക്ക്. ബുധനാഴ്ച രാവിലെ മൂന്നാര്‍ ടൗണിലത്തെിയ തൊഴിലാളി സ്ത്രീകള്‍ ദേശീയപാതകള്‍ ഉപരോധിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ കമ്പനിയുടെ ആര്‍.ഒ ജങ്ഷനിലെ ഓഫിസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
പോസ്റ്റ് ഓഫിസ് കവലയിലെ രണ്ടു പാലങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടാതെ തൊഴിലാളികള്‍ ഉപരോധിച്ചു. രാവിലെ കമ്പനി ഓഫിസിന് മുന്നില്‍ സമരത്തിനത്തെിയ 27 പേരെ പൊലീസിന്‍െറ ബസില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. കണ്ണന്‍ദേവന്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തൊഴില്‍ മന്ത്രി ഷിബു ബോബി ജോണുമായി ചര്‍ച്ച ചെയ്യുന്നതിനായാണ് ഇത്. ബോണസ് 20 ശതമാനമായി ഉയര്‍ത്തുക, ശമ്പളം 500 രൂപയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ അഞ്ചു ദിവസമായി സമരം നടത്തിവരുന്നത്. സര്‍ക്കാര്‍ തൊഴിലാളികളുടെ പ്രശ്നത്തില്‍ അനുകൂലനടപടി സ്വീകരിച്ചില്ളെങ്കില്‍ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു.
മൂന്നാറിലെ തൊഴിലാളികള്‍ സമരം ശക്തമാക്കിയതോടെ ടാറ്റയുടെ പെരിയക്കനാല്‍, പള്ളിവാസല്‍ എസ്റ്റേറ്റിലെ തൊഴിലാളികളും സമരവുമായി രംഗത്തത്തെി. രണ്ടു ദിവസത്തിനുള്ളില്‍ പള്ളിവാസലിലെ ടാറ്റയുടെ പാക്കറ്റിങ് സെന്‍റര്‍ തുറക്കുമെന്ന് കമ്പനിയുടമകള്‍ അറിയിച്ചിരുന്നെങ്കിലും സമരം ആരംഭിച്ചതോടെ ഫാക്ടറി അടച്ചു.
ആയിരക്കണക്കിന് തൊഴിലാളി സ്ത്രീകളാണ് യൂനിയനുകളുടെ പിന്തുണയില്ലാതെ സമരത്തിനായി മൂന്നാര്‍ ടൗണില്‍ എത്തുന്നത്. കനത്തമഴയിലും വെയിലത്തും റോഡില്‍ കുത്തിയിരിക്കുന്ന തൊഴിലാളികള്‍ വൈകീട്ട് ആറോടെ വീട്ടിലേക്ക് മടങ്ങുകയാണ്. ചെണ്ടുവാര എസ്റ്റേറ്റില്‍ സമരം നടത്തിയ തൊഴിലാളികള്‍ ഫാക്ടറി അടിച്ചുതകര്‍ത്തു. വര്‍ഷന്തോറും നല്‍കുന്നത് പോലെ ബോണസ് തുക വര്‍ധിപ്പിക്കാന്‍ തയാറായില്ളെങ്കില്‍ സമരം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് തൊഴിലാളികളുടെ മുന്നറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
