പ്രതിമ തകര്‍ത്തവരെ വിട്ടയച്ചത് ആര്‍.എസ്.എസ്-പൊലീസ് ഒത്തുകളിയെന്ന് പിണറായി
text_fieldsതലശ്ശേരി: നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത മൂന്നു ആര്‍.എസ്.എസുകാരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ആര്‍.എസ്.എസ് പോലീസ് ബന്ധത്തിന് തെളിവെന്ന് സിപി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അക്രമികളെ ജയിലില്‍ അടക്കുന്നതിനു പകരം ആര്‍ എസ്.എസും പൊലീസും ഒത്തു കളിക്കുകയാണുണ്ടായതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്.
നാട്ടില്‍ ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ശ്രീനാരായണ ദര്‍ശനത്തെ കുരിശിലേറ്റാനുള്ള പ്രതിലോമ ശക്തികളുടെ ശ്രമം തുറന്നുകാണിക്കാന്‍ ശ്രമിച്ച നിശ്ചല ദൃശ്യം കണ്ടു കലി തുള്ളിയവര്‍ ആര്‍.എസ്.എസ് പ്രതിമ തകര്‍ത്ത് കുപ്പയിലെറിഞ്ഞതിനെക്കുറിച്ചു മിണ്ടിയില്ളെന്നും പിണറായി ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ ആര്‍.എസ്.എസ് പൊലീസ് ഒത്തുകളിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആര്‍.എസ്.എസും തമ്മിലുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തലശ്ശേരി നങ്ങാറത്ത് പീടികയിൽ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്ത് കരം വെട്ടി പൊന്തക്കാട്ടിലെറിഞ്ഞ മൂന്നു ആർ എസ് എസുകാരെ ...
Posted by Pinarayi Vijayan on Monday, September 7, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
