കെ.എം. മാണിക്ക് അനുകൂലമായി ലോകായുക്തയില്‍ രാജ്കുമാര്‍ ഉണ്ണിയുടെ മൊഴി
text_fieldsതിരുവനന്തപുരം: കെ.എം. മാണിക്ക് അനുകൂലമായി ലോകായുക്തയിലും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണിയുടെ മൊഴി. കേസ് ഡയറിയും അനുബന്ധ രേഖകളും വിജിലന്‍സ് ഹാജരാക്കാതെ കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകില്ളെന്ന് ജസ്റ്റിസുമാരായ പയസ് സി. കുര്യാക്കോസ്, കെ.പി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മന്ത്രി കെ.എം. മാണിക്കെതിരെ ബാര്‍ കോഴയില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ലോകായുക്ത നോട്ടീസ് അയച്ചതിനെ തുടര്‍ന്നാണ് രാജ് കുമാര്‍ ഉണ്ണി ഹാജരായത്. താന്‍ കെ.എം. മാണിക്ക് കോഴ നല്‍കിയിട്ടില്ളെന്നും മറ്റാരെങ്കിലും നല്‍കിയിട്ടുണ്ടോയെന്ന് അറിയില്ളെന്നും രാജ് കുമാര്‍ ഉണ്ണി മൊഴി നല്‍കി. മാണിക്കെതിരെ മതിയായ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ ശിപാര്‍ശ ചെയ്യുന്ന വിജിലന്‍സിന്‍െറ അന്തിമ റിപ്പോര്‍ട്ട് ലോകായുക്തയില്‍ ഹാജരാക്കി. അന്തിമ റിപ്പോര്‍ട്ടില്‍ സാക്ഷികളുടെ മൊഴികളോ മറ്റു രേഖകളോ ഇല്ളെന്ന് ലോകായുക്ത കണ്ടത്തെി. ഈ സാഹചര്യത്തില്‍ അന്തിമ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാകില്ളെന്ന് ലോകായുക്ത പറഞ്ഞു. കേസ് ഡയറിയും അനുബന്ധ രേഖകളും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന വിവരം വിജിലന്‍സ് അഭിഭാഷകന്‍ ലോകായുക്തയെ അറിയിച്ചു. രേഖകള്‍ ഹാജരാക്കാത്ത പക്ഷം വിജിലന്‍സ് പ്രത്യേക കോടതിയില്‍നിന്ന് വാങ്ങേണ്ടിവരുമെന്ന് ലോകായുക്ത പറഞ്ഞു. പ്രധാന ദൃക്സാക്ഷിയായ അമ്പിളിക്ക് ഹാജരാകാനായുളള നോട്ടീസ് ഇതുവരെയും ലഭിച്ചിട്ടില്ളെന്ന് ഹരജിക്കാരനായ ഖാലിദ് മുണ്ടപ്പിള്ളി ലോകായുക്തയെ അറിയിച്ചു. കേസ് ഒക്ടോബര്‍ ഒമ്പതിന് വീണ്ടും ലോകായുക്ത പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
