Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്...

കോഴിക്കോട് വിമാനത്താവളം: എം.പിമാരുടെ യോഗം വിളിക്കുന്നു

text_fields
bookmark_border
കോഴിക്കോട് വിമാനത്താവളം: എം.പിമാരുടെ യോഗം വിളിക്കുന്നു
cancel

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തിന്‍െറ അറ്റകുറ്റപ്പണി തീരാന്‍ രണ്ടുവര്‍ഷം വേണ്ടിവരുമെന്ന സ്ഥിതിയുയര്‍ത്തിയ ആശങ്കയുടെ പശ്ചാത്തലത്തില്‍ വ്യോമയാന മന്ത്രാലയം മലബാറിലെ എം.പിമാരുടെ യോഗം വിളിക്കുന്നു. ഇക്കാര്യത്തില്‍ നിവേദനംനല്‍കിയ എം.കെ. രാഘവന്‍ എം.പിയെ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പുസപതി, സഹമന്ത്രി മഹേഷ് ശര്‍മ എന്നിവരറിയിച്ചതാണ് ഇക്കാര്യം. തീയതി പിന്നീട് നിശ്ചയിക്കും.

റണ്‍വേ നവീകരണത്തിന്‍െറ പേരില്‍ വിമാനസര്‍വിസുകളുടെ സമയം പുന$ക്രമീകരിച്ച നടപടി വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ച കാര്യം എം.കെ. രാഘവന്‍ എം.പി കേന്ദ്രമന്ത്രിമാരെ ധരിപ്പിച്ചു. എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കോയമ്പത്തൂര്‍-മുംബൈ-ഡല്‍ഹി ആഭ്യന്തര സര്‍വിസ് കോഴിക്കോടിനുപകരം കോയമ്പത്തൂരില്‍നിന്ന് ആരംഭിക്കാനുള്ള നീക്കവും എം.പി മന്ത്രിമാരുടെ ശ്രദ്ധയില്‍പെടുത്തി. ഇതനുവദിക്കില്ളെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയതായി രാഘവന്‍ പറഞ്ഞു.

കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേ ശക്തിപ്പെടുത്തല്‍, റീ കാര്‍പറ്റിങ് എന്നിവയുമായി ബന്ധപ്പെട്ട പണികളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തീരുമാനം പുന$പരിശോധിക്കണം. കരിപ്പൂരിനേക്കാള്‍ നൂറുമടങ്ങുവരെ തിരക്കുള്ള ദുബൈപോലുള്ള വിമാനത്താവളങ്ങള്‍ അറ്റകുറ്റപ്പണിക്ക് മാസങ്ങള്‍മാത്രം എടുക്കുമ്പോള്‍ ഇവിടെ രണ്ടുവര്‍ഷം എടുക്കുന്നത് യുക്തിസഹമല്ല. ഇതിനേക്കാള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

മലബാര്‍ മേഖലയില്‍ പ്രവാസികളുള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ആഴ്ചയില്‍ 165 ഷെഡ്യൂളുകളുള്‍പ്പെടെ സര്‍വിസ് നടത്തിയിരുന്നു. അറ്റകുറ്റപ്പണിയുടെ പേരില്‍ വിമാനത്താവളം അടച്ചതോടെ ചെറുകിട വിമാനങ്ങളുടേതുള്‍പ്പെടെ എട്ടുമണിക്കൂറിലേറെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. ഖത്തര്‍ എയര്‍വേസ്, എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ സര്‍വിസിനുള്ള സന്നദ്ധത അറിയിച്ചിട്ടും അവഗണിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് വിമാനത്താവള വരുമാനത്തെ കാര്യമായി ബാധിച്ചെന്ന് ചര്‍ച്ചയില്‍ എം.പി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ചേര്‍ത്ത് വിഷയം ചര്‍ച്ചചെയ്യണമെന്ന് എം.പി ആവശ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story