ഫെനി ബാലകൃഷ്ണന് ഒരുവര്‍ഷം ബാര്‍ കൗണ്‍സില്‍ വിലക്ക്
text_fieldsകൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെ ഒരുവര്‍ഷത്തേക്ക് കേരള ബാര്‍ കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു.
തൊഴില്‍പരമായ പെരുമാറ്റ ദൂഷ്യം നടത്തിയതായ അച്ചടക്കസമിതി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. സരിതയുടെ മൊഴി സംബന്ധിച്ച് മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത നല്‍കിയെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തില്‍ ബാര്‍ കൗണ്‍സില്‍ സ്വമേധയാ സ്വീകരിച്ച നടപടിയിലാണ് തീരുമാനം.
കോടതി പരിഗണനയിലിരിക്കുന്ന സോളാര്‍ കേസിനെക്കുറിച്ച് മാധ്യമങ്ങളില്‍ ചര്‍ച്ചചെയ്യുകയും അഭിഭാഷക പദവി ദുര്‍വിനിയോഗം നടത്തുകയും ചെയ്തെന്ന് അച്ചടക്കസമിതി റിപ്പോര്‍ട്ട് നല്കി. ഉത്തരവിനെതിരെ രണ്ടുമാസത്തിനകം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ ഫെനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ഉത്തരവിന് സ്റ്റേയും അനുവദിച്ചു.
ഞായറാഴ്ചയാണ് രണ്ട് ഉത്തരവുകളും പുറപ്പെടുവിച്ചത്. സരിത പല ഉന്നതര്‍ക്കുമെതിരെ മൊഴിനല്‍കി എന്ന തരത്തില്‍ പ്രസ്താവന ഇറക്കിയ ഫെനി ബാലകൃഷ്ണന് ഇവരുടെ പേര് വെളിപ്പെടുത്തുകയോ നിയമപരമായ നടപടികള്‍ സ്വീകരിച്ച് ഇവര്‍ക്കെതിരെ നീങ്ങുകയോ ചെയ്തില്ല. തുടര്‍ന്നും പലതവണ തൊഴില്‍പരമായ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ഫെനിയില്നിന്നുണ്ടായി. ഇതിന്‍െറ അടിസ്ഥാനത്തില്‍ 2013 ഡിസംബറില്‍ ബാര്‍ കൗണ്‍സില്‍ ഫെനി ബാലകൃഷ്ണന് കാരണംകാണിക്കല്‍ നോട്ടീസ് നല്കി.
ഫെനി നല്കിയ വിശദീകരണം തൃപ്തികരമല്ളെന്ന് വിലയിരുത്തിയ ബാര്‍ കൗണ്‍സില്‍ നടപടിക്കുള്ള ശിപാര്‍ശയോടെ രേഖകള്‍ അച്ചടക്കസമിതിയുടെ പരിഗണനക്ക് വിടുകയായിരുന്നു. മാധ്യമങ്ങള്‍ തന്‍െറ വിശദീകരണങ്ങള്‍ വളച്ചൊടിച്ചെന്ന് പറയുന്നതിലൂടെ മാധ്യമങ്ങളുമായി സരിത വിഷയത്തില്‍ നിരന്തരമായി ബന്ധം പുലര്ത്തിവന്നുവെന്ന് ഫെനി സമ്മതിക്കുന്നതായി അച്ചടക്കസമിതി കണ്ടത്തെി.
അതേസമയം, വാര്‍ത്ത വളച്ചൊടിച്ച മാധ്യമങ്ങള്‍ക്കെതിരെ ഒരിക്കല്‍പോലും പ്രതികരിച്ചില്ല. സരിത നായരെ ജയിലില്‍ സന്ദര്‍ശിച്ചെന്നും 19 പേജുള്ള സ്റ്റേറ്റ്മെന്റ് തന്നെ ഏല്പിച്ചെന്നും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചെന്നും സമിതിക്ക് മുമ്പാകെ ഫെനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
