ലഹരി ഉപയോഗത്തിലും ആത്മഹത്യയിലും കേരളം കുതിക്കുന്നു
text_fieldsതിരുവനന്തപുരം: ആരോഗ്യരംഗത്തെ ‘കേരള മോഡല്‍’ചര്‍ച്ചയാകുമ്പോള്‍ മാനസികാരോഗ്യരംഗത്ത് കേരളം വലിയ തിരിച്ചടി നേരിടുന്നതായി കണ്ടത്തെല്‍. വര്‍ധിക്കുന്ന ആത്മഹത്യാനിരക്ക്, ഇന്റര്‍നെറ്റ് അടിമത്തം, സൈബര്‍ കുറ്റകൃത്യങ്ങള്‍, യുവാള്ക്കള്ക്കിടയിലെ വിവാഹമോചനം, മദ്യാസക്തി, മയക്കുമരുന്നുപയോഗം എന്നിവ ഇതിന്‍െറ സൂചകങ്ങളായി വിലയിരുത്തുന്നു. മാനസികാരോഗ്യ അപഗ്രഥനത്തെ പരമ്പരാഗത രീതിയില്‍ സമീപിക്കുന്നതാണ് തിരിച്ചടിക്ക് കാരണമെന്ന് മാനസികാരോഗ്യ രംഗത്തെ വിദഗ്ധരും അഭിപ്രായപ്പെടുന്നു. പരമ്പരാഗത രീതികളില്‍നിന്നുമാറി സാമൂഹിക ഇടപെടലിലേക്ക് മാനസികാരോഗ്യമേഖല മാറണമെന്ന ലോകാരോഗ്യസംഘടനയുടേതടക്കം നിബന്ധനകള്‍ പാലിക്കാത്തതും തിരിച്ചടിയായി.
കേരളത്തില്‍ എട്ടിനും 11 വയസ്സിനുമിടയിലുള്ളവരില്‍ 73 ശതമാനം കുട്ടികളും ഏതെങ്കിലും തരത്തിലെ ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. നാഷനല്‍ ഡ്രഗ് ഡിപ്പെന്‍ഡഡ് ട്രീറ്റ്മെന്റ് സെന്ററും എയിംസും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വസ്തുത പുറത്തുവന്നിരിക്കുന്നത്. കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാനസികാരോഗ്യപ്രശ്നമുള്ളവരുടെ കണക്ക് രണ്ട് ശതമാനമാണെങ്കില്‍ കേരളത്തിലിത് ആറു ശതമാനമെന്നാണ് വ്യക്തമാക്കുന്നത്. ആരോഗ്യരംഗത്ത് പുരോഗതി നേടിയെന്ന് അവകാശപ്പെടുന്ന കേരളം മാനസികാരോഗ്യത്തിനായുള്ള മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നതില്‍ മുന്‍പന്തിയിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ മറ്റൊരു റിപ്പോര്‍ട്ടും ശ്രദ്ധേയമാണ്. 2013- 14 ല്‍ ഇവര്‍ നടത്തിയ പഠനത്തില്‍ കേരളത്തില്‍ മൊത്തം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളില്‍ 53 ശതമാനവും ഗാര്‍ഹിക പീഡനങ്ങളെന്നാണ് വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റ് അടിമത്തവും സൈബര്‍ ലേകത്തെ മാസ്മരികതയുമാണ് ഇതിനു പ്രധാനകാരണം. കേരളം ആത്മഹത്യകളുടെ തലസ്ഥാനം എന്നുപറയപ്പെടുന്നതിന്െറ പൊരുള്‍ കൂടുതല്‍ പ്രസക്തമാകും വിധമാണ് ആത്മഹത്യാ കണക്കുകള്‍. ദേശീയ ശരാശരി പ്രകാരം ഒരുലക്ഷം പേരില്‍ ഒരുവര്‍ഷം 10 പേര് ആത്മഹത്യചെയ്യുമ്പോള്‍ കേരളത്തിലത് 25ന് മുകളിലാണ്. കര്‍ഷക ആത്മഹത്യകള്‍ നടന്നിരുന്ന സമയങ്ങളില്‍ ഇത് 39 ശതതമാനം വരെ ആയിട്ടുണ്ട്. കേരളത്തില്‍ മലപ്പുറം, തൃശൂര്‍ ജില്ലകള്‍ മാത്രം വേര്‍തിരിച്ച് നടത്തിയ പഠനങ്ങളിലെ വസ്തുതകളും പ്രസക്തമാണ്. ഒരുലക്ഷത്തില്‍ എട്ടുപേര്‍ മാത്രം മലപ്പുറം ജില്ലയില്‍ ആത്മഹത്യചെയ്തെങ്കില് തൃശൂരില്‍ അത് 36 ആണ്. ജനങ്ങള്‍ക്കിടയിലെ മതപരമായ അവബോധമാണ് ഈ വ്യത്യാസത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരമ്പരാഗത സമ്പ്രദായങ്ങള്‍ ഒഴിവാക്കി മാനസികാരോഗ്യത്തിന് സാമൂഹിക ഇടപെടല്‍ എന്ന പുതിയ ആശയം പ്രസക്തമാകുന്നതും ഇവിടെയാണെന്നും വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.