മുല്ലപ്പെരിയാര്‍: കേരളം ഒന്നും മറച്ചുവെച്ചിട്ടില്ല -തിരുവഞ്ചൂര്‍
text_fieldsപാലക്കാട്: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളം ഒന്നും മറച്ചുവെച്ചിട്ടില്ളെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് നല്‍കിയ അനുമതി കേന്ദ്ര വന്യജീവി ബോര്‍ഡ് റദ്ദാക്കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നത്തില്‍ കേരളത്തിന് വളരെ തുറന്ന കാഴ്ചപ്പാടാണുള്ളത്. രഹസ്യമായി ഒന്നും ചെയ്തിട്ടില്ല. ജനങ്ങളുടെ സുരക്ഷ സംബന്ധിച്ചാണ് കേരളത്തിന്‍െറ ആശങ്ക. ഇക്കാര്യം കേന്ദ്രസര്‍ക്കാറിനും സുപ്രീം കോടതിക്കുമറിയാം. പാരിസ്ഥിതി നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും വന്യജീവി ബോര്‍ഡ് നടപടി കേരളത്തിന് തിരിച്ചടിയല്ളെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
