പിഞ്ചുകുഞ്ഞിനെ കത്തിമുനയില്‍ നിര്‍ത്തി കവര്‍ച്ച: മൂന്നുപേര്‍ പിടിയില്‍
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂര്‍): എട്ടുമാസമുള്ള കുഞ്ഞിനെ കത്തിമുനയില്‍ നിര്‍ത്തിയും വൃദ്ധയെ കട്ടിലില്‍നിന്ന് എടുത്ത് തറയിലെറിഞ്ഞും വീട്ടുകാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കുറവ സംഘാംഗങ്ങളായ യുവാക്കള്‍ അറസ്റ്റില്‍. കഴിഞ്ഞമാസം 24ന് വെളപ്പായ കാരോത്തുമല വീട്ടില്‍ ജിന്‍സിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ വാണിയംകുളം എടക്കാട് പട്ടത്തിയാരിപ്പടിയില് വീട്ടില്‍ വണ്ടുകുട്ടന്‍ എന്ന കുട്ടപ്പന് (26), പ്ളാച്ചിമട നവളംതോട് ചെമ്മണാംതോട് കോളനിയില്‍ ചെങ്കീരി എന്ന മുത്തു (26), ഇതേ കോളനിയില്‍ താമസിക്കുന്ന കീരി എന്ന ശ്രീകാന്ത് (30) എന്നിവരെയാണ് തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണിന്‍െറ കീഴിലുള്ള ഷാഡോ പൊലീസും പേരാമംഗലം സി.ഐ പി.സി. ബിജുകുമാറും ചേര്‍ന്ന് പിടികൂടിയത്.
നഴ്സായ ജിന്‍സിയുടെ വീട്ടില്‍ പുലര്‍ച്ചെ മുന്‍വാതില്‍ തകര്‍ത്ത് കയറിയ നാലംഗ സംഘം ഉറങ്ങുകയായിരുന്ന ജിന്‍സിയുടെ അച്ഛമ്മയെ (86) കട്ടിലില്‍നിന്ന് എടുത്തുകൊണ്ടുപോയി തറയില്‍ ഇടുകയും മുഖത്തടിക്കുകയും ചെയ്തു. തുടര്‍ന്ന് ജിന്‍സിയുടെ എട്ടുമാസമുള്ള മകന്‍െറ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി അലമാരയുടെ താക്കോല്‍ ആവശ്യപ്പെട്ടു. ജിന്‍സി അണിഞ്ഞിരുന്ന സ്വര്‍ണവള ബലമായി ഊരിയെടുക്കുകയും മുടിയില്പിടിച്ച് ചുമരിനോടു ചേര്‍ത്ത് മര്‍ദിക്കുകയും ചെയ്തു.
വീട്ടില്‍ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്ന ചെറിയച്ഛന് ജോജോ ഒച്ചവെച്ചതോടെ ഓടിപ്പോയ മോഷ്ടാക്കള്‍ മുളങ്കുന്നത്തുകാവ്, വെളപ്പായ പ്രദേശങ്ങളില്‍ ഇരുപതോളം വീടുകളുടെ വാതിലുകളും മറ്റും പൊളിച്ച് അകത്ത് കയറിയെങ്കിലും വീട്ടുകാര്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് മോഷ്ടിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് പോട്ടോരില്‍ ചീരക്കുഴി വീട്ടില്‍ രഞ്ജിത്കുമാറിന്െറ (30) ഒന്നരപ്പവന്‍െറ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. വെളിച്ചപ്പാടായ രഞ്ജിത്കുമാര്‍ വീടിന്‍െറ ജനലിനടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. റെയില്‍വേ ട്രാക്ക് വഴി തൃശൂര്‍ ടൗണിലത്തെിയ പ്രതികള്‍ പാലക്കാട് മുതലമടയില്‍ ഒളിച്ച് താമസിച്ച് വരികയായിരുന്നു.
ഗുരുവായൂര്‍ അസി.കമീഷണര്‍ ജയചന്ദ്രന്‍പിള്ളയുടെയും സ്പെഷല്‍ ബ്രാഞ്ച് എ.സി.പി പി.ബി. ബാബുരാജിന്‍െറയും കീഴിലുള്ള അന്വേഷണസംഘം നാടോടികളായ കുറവ സംഘങ്ങളാണ് ്മോഷണത്തിനു പിന്നിലെന്ന നിഗമനത്തിലത്തെി. കുറവ സംഘങ്ങളുടെ വിവിധ കേന്ദ്രങ്ങളില്‍ അന്വേഷണം നടത്തിയതിന്‍െറ ഫലമായാണ് പ്രതികള്‍ പിടിയിലായതെന്ന് കമീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മോഷണ മുതല്‍ വിറ്റ പാലക്കാട്ടെ കടയെക്കുറിച്ചും പിടികിട്ടാനുള്ള നാലാമനെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ കുട്ടപ്പന് പതിനേഴോളം കേസുകളില്‍ പ്രതിയാണ്. മറ്റു പ്രതികള്‍ക്കെതിരെയും നിരവധി കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
