ചാരക്കേസ് ഇന്ന് സുപ്രീംകോടതിയില്‍
text_fieldsതിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ.എസ്.ആര്.ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പിനാരായണന് സമര്‍പ്പിച്ച അപ്പീല്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സി.ബി.ഐ കണ്ടത്തെല്‍ അംഗീകരിച്ച ഹൈകോടതി സിംഗ്ള്‍ബെഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡി.ജി.പി സിബി മാത്യൂസ് നല്കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന് ബെഞ്ച് വിധി തടഞ്ഞു. ഇത് ചോദ്യം ചെയ്ത് നമ്പിനാരായണന് സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ജൂലൈയിലാണ് ആദ്യം പരിഗണിച്ചത്. സെപ്റ്റംബര്‍ ഏഴിനകം നിലപാട് വ്യക്തമാക്കണമെന്നാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിനോടും സിബി മാത്യൂസ് ഉള്‍പ്പെടെ അന്വേഷണ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, നീതി ലഭിക്കുമെന്ന് ഉത്തമവിശ്വാസമുണ്ടെന്ന് നമ്പിനാരായണന് ‘മാധ്യമ’ത്തോട് പറഞ്ഞു. കേസ് പുനരന്വേഷിച്ച സി.ബി.ഐ സംഘം പറഞ്ഞത് കള്ളക്കേസാണെന്നാണ്. കള്ളക്കേസാണെന്ന് എല്ലാ നീതിപീഠങ്ങളും വിലയിരുത്തിയിട്ടുള്ളതാണ്. ശുഭപ്രതീക്ഷയിലാണെന്നും നമ്പിനാരായണന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
