ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 22കാരിയെ പീഡിപ്പിച്ച യുവാവ് മുങ്ങി
text_fields
പെരിന്തല്‍മണ്ണ: ഫേസ്ബുക്കിലൂടെ പ്രണയത്തിലായ തിരുവനന്തപുരം സ്വദേശിനിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവിനെത്തേടി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പെരിന്തല്‍മണ്ണ പാതാക്കരയിലത്തെി. സിവില്‍ എന്‍ജിനീയറിങ് കഴിഞ്ഞ പാലോട് സ്വദേശിനിയായ 22കാരിയുമായി മൂന്ന് വര്‍ഷമായി പാതാക്കര സ്വദേശി ശരത് (22) പ്രണയത്തിലായിരുന്നത്രെ. തുടര്‍ന്ന് ജൂലൈ 15ന് പെണ്‍കുട്ടിയോടൊപ്പം കോവളത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസമാക്കി. എന്നാല്‍, ആഗസ്റ്റ് ആറിന് തന്നെ വീടിന് സമീപത്താക്കി ശരത് പെരിന്തല്‍മണ്ണയിലേക്ക് തിരിച്ചെന്നും പിന്നീട് വിവരമൊന്നുമില്ളെന്നും യുവതിയും അമ്മയും പറയുന്നു. പാലോട് പൊലീസ് ശരത്തിനെതിരെ കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഒരു പവന്‍െറ വള ഇയാള്‍ പെരിന്തല്‍മണ്ണയിലെ ഒരു ബാങ്കില്‍ 14,000 രൂപക്ക് പണയം വെച്ചതായും പൊലീസ് കണ്ടത്തെി. പെണ്‍കുട്ടിയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 2000രൂപ എസ്.ബി.ഐയില്‍നിന്ന് ശരത് പിന്‍വലിച്ചതായും കാര്‍ഡ് ഇയാളുടെ കൈവശമാണെന്നും പരാതിയില്‍ പറയുന്നു. സംഭവം നടന്നത് കോവളം പൊലീസ് പരിധിയിലായതിനാല്‍ കോവളം എസ്.ഐ ജെ. രാജേഷിന്‍െറ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. പൊലീസ് കഴിഞ്ഞദിവസം പെരിന്തല്‍മണ്ണയില്‍ തെളിവെടുപ്പിനത്തെിയിരുന്നു. കൊല്ലത്ത് ജോലിക്കെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.