നാടിനെ കണ്ണീരിലാഴ്ത്തി നിഹാരിക യാത്രയായി
text_fields
വടകര: കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസ്സുകാരി നിഹാരിക മരണത്തിന് കീഴടങ്ങി. പുത്തൂര്‍ പറമ്പത്ത് സജിത്ത്-ധന്യ ദമ്പതികളുടെ ഏക മകളാണ് നിഹാരിക. ആഗസ്റ്റ് ഒമ്പതിന് എറണാകുളം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റലില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയയായി തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അമ്മമ്മ പത്മിനിയുടെ കരളാണ് നിഹാരികക്ക് പകുത്തുനല്‍കിയത്. നിഹാരികക്കും പത്മിനിക്കും ശസ്ത്രക്രിയക്കും വര്‍ഷങ്ങളോളം നടക്കേണ്ടുന്ന തുടര്‍ ചികിത്സക്കും 25 ലക്ഷത്തോളം രൂപ ചെലവ് വരുമായിരുന്നു. ഇതിനായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപവത്കരിച്ച് ധനസമാഹരണത്തിനായി രംഗത്തിറങ്ങുകയായിരുന്നു. ഏവരും നിഹാരിക സുഖംപ്രാപിച്ചുവരുന്നതും കാത്തിരിക്കുമ്പോഴാണ് ശനിയാഴ്ച രാത്രിയോടെ മരണവാര്‍ത്ത നാട്ടിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
