വീടിനകത്ത് കയറിയ തെരുവുനായ രണ്ടര വയസ്സുകാരന്‍െറ മുഖം കടിച്ചുകീറി
text_fieldsഅങ്കമാലി: വീടിനകത്ത് കയറിയ തെരുവുനായ രണ്ടര വയസ്സുകാരന്‍െറ മുഖം കടിച്ചുകീറി. കണ്ണുകള്‍ക്ക് സാരമായി പരിക്കേറ്റ് അവശനിലയിലായ കുഞ്ഞ് അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കോതമംഗലം പിണ്ടിമന തൃക്കാരിയൂര്‍ തൃക്കരിക്കുടി വീട്ടില്‍ രവീന്ദ്രന്‍െറ മകന്‍ ദേവനന്ദനാണ് നായയുടെ ആക്രമണത്തിനിരയായത്. ഞായറാഴ്ച രാവിലെ കുട്ടി വാതില്‍പ്പടിയിലിരിക്കുമ്പോഴാണ് പാഞ്ഞത്തെിയ നായ ആക്രമിച്ചത്. പേടിച്ച് വിരണ്ട കുഞ്ഞ് നിലത്തുവീണതോടെ മുഖത്ത് കടിച്ച് പരിക്കേല്‍പിച്ചു. മാതാവ് അടുക്കളയില്‍ കുട്ടിക്ക് ഭക്ഷണം എടുക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം. കുഞ്ഞിന്‍െറ കരച്ചില്‍കേട്ട് അമ്മ ബഹളം വെച്ച് ഓടിയത്തെിയതോടെയാണ് നായ കടി നിര്‍ത്തി ഓടിമറഞ്ഞത്.
അവശനിലയിലായ കുഞ്ഞിനെ നാട്ടുകാരുടെ സഹായത്തോടെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കണ്ണുകള്‍ക്ക് ആഴത്തില്‍ മുറിവേറ്റതിനാല്‍ അങ്കമാലി എല്‍.എഫ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കണ്ണുകളുടെ ഞരമ്പുകള്‍ക്കാണ് മുറിവേറ്റത്. തിങ്കളാഴ്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് എല്‍.എഫ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
