ഹജ്ജ്: പ്രതീക്ഷകളോടെ 150 പേര്‍
text_fields
നെടുമ്പാശ്ശേരി: ഹജ്ജ് കാത്തിരിപ്പ് പട്ടികയില്‍ പെട്ട 150 പേര്‍ പ്രാര്‍ഥനാനിര്‍ഭരരായി അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നു. ഇതരസംസ്ഥാന പട്ടികയില്‍ യാത്ര റദ്ദാവുന്നവര്‍ക്ക് പകരമാണിവര്‍ക്ക് പോകാനാവുക. അത് നെടുമ്പാശ്ശേരിയില്‍ നിന്നാവണമെങ്കില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയും എയര്‍ ഇന്ത്യയും കനിയണം. അല്ളെങ്കില്‍ ഇവര്‍ക്ക് മുംബൈയില്‍നിന്നോ മറ്റോ പോകേണ്ടിവരും.
കേരളം, ലക്ഷ്വദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നായി 6378 തീര്‍ഥാടകരാണ് നേരത്തെ അനുവദിച്ച ക്വോട്ട പ്രകാരം നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടുന്നത്. ഇവരെ കൂടാതെ കാത്തിരിപ്പ് പട്ടികയില്‍നിന്ന് 180 പേരെ കൂടി യാത്രാ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതിനും പുറമെയാണ് 150 പേര്‍ക്ക് പുറപ്പെടാനുള്ള അവസരം ലഭിക്കാന്‍ പോകുന്നത്.
ഇപ്രകാരം പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ യാത്രാ രേഖകള്‍ അടക്കം എല്ലാ രേഖകളും 48 മണിക്കൂറിനകം ശരിയാക്കണം. മറ്റു സംസ്ഥാനങ്ങള്‍ ഈ ശ്രമകരമായ ദൗത്യത്തിന് മുതിരാറില്ല. പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പോകാനായി കാത്തിരിപ്പ് പട്ടികയിലെ തീര്‍ഥാടകര്‍ക്ക് പരിശീലനക്ളാസും കുത്തിവെപ്പുമെല്ലാം നേരത്തെ എടുത്തു കഴിഞ്ഞു.
സംസം രണ്ടു ദിവസത്തിനകം എത്തും
നെടുമ്പാശ്ശേരി: മലയാളി ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സംസം രണ്ടു ദിവസത്തിനകം നെടുമ്പാശ്ശേരിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്ച സംസം എത്തുമെന്നാണ് കരുതിയിരുന്നത്. ഇത്തവണ തീര്‍ഥാടകര്‍ക്കുള്ള സംസം ഹജ്ജ് ക്യാമ്പ് വഴിയാണ് വിതരണം ചെയ്യുക എന്നത് ഇന്നലെയോടെ കൂടുതല്‍ വ്യക്തമായി.
ഉമര്‍ പുറപ്പെട്ടത് ഡ്രിപ്പുമായി
നെടുമ്പാശ്ശേരി: ഹൃദയസംബന്ധ അസുഖംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച യാത്ര മുടങ്ങിയ കണ്ണൂര്‍ തളിപ്പറമ്പ് കുവ്വേരി തട്ടിക്കൊട്ടി ഉമര്‍(72) പുണ്യഭൂമിയില്‍ എത്തിയത് ഡ്രിപ്പുമായി. പൂര്‍ണാരോഗ്യം വീണ്ടുകിട്ടിയില്ളെങ്കിലും ഹറമിലത്തെണമെന്ന ഇച്ഛാശക്തി പ്രകടിപ്പിക്കുകയായിരുന്നു. ഭര്‍ത്താവ് മരിക്കുകയാണെങ്കില്‍ പുണ്യഭൂമിയില്‍ വെച്ചായിക്കോട്ടെയെന്ന് ഭാര്യ ഫാത്തിമയും പറഞ്ഞത്രെ. തുടര്‍ന്നാണ് ഡ്രിപ്പു സഹിതം യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
