വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്കെതിരെ നടപടി വേണം -ഡോ. സിറിയക് തോമസ്
text_fields
കോട്ടയം: അധ്യാപകദിന തലേന്ന് അധ്യാപകനെ ആക്രമിച്ച വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് എം.ജി സര്‍വകലാശാല മുന്‍ വി.സി ഡോ. സിറിയക് തോമസ്. തൊടുപുഴ ന്യൂമാന്‍ കോളജില്‍ അധ്യാപകനെയും പൊലീസിനെയും ആക്രമിച്ച സംഭവത്തില്‍ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നും സിറിയക് തോമസ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എന്നാല്‍, കാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിനോട് യോജിപ്പില്ളെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമരാഷ്ട്രീയ പ്രവര്‍ത്തനത്തെ നിയമപരമായും കോളജിന്‍െറ ചട്ടപ്രകാരവും തടയണം. വിദ്യാര്‍ഥികള്‍ പരസ്പരമോ അധ്യാപകനെയോ ആക്രമിക്കുന്ന നടപടി ന്യായീകരിക്കാന്‍ കഴിയില്ല. 18 വയസ്സില്‍ വോട്ടവകാശം നല്‍കുന്ന രാജ്യത്ത് വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്നത് യുക്തിയല്ല. മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രഫ. കെ.എം. ചാണ്ടിക്ക് പാലായില്‍ ഉചിതമായ സ്മാരകം ഇതേവരെ ഉണ്ടാകാത്തതില്‍ വിഷമമുണ്ടെന്നും ഇക്കാര്യത്തില്‍ കെ.എം. ചാണ്ടി ഫൗണ്ടേഷന്‍ സര്‍ക്കാറിന് നിവേദനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.