പൊലീസിന് പുതിയ 1000 വാഹനങ്ങള്‍; 4000 ഒഴിവുകള്‍ നികത്താനും നടപടി
text_fields
കോട്ടയം: ടയറും ട്യൂബും സ്പെയര്‍പാര്‍ട്സുമില്ലാതെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ കാഴ്ച വസ്തുവായിക്കിടക്കുന്ന വാഹനങ്ങള്‍ക്ക് ശാപമോക്ഷം. പഴയ വാഹനങ്ങള്‍ക്ക് പകരം പുതിയ വാഹനങ്ങള്‍ വൈകാതെ സ്റ്റേഷനുകളിലത്തെും. സംസ്ഥാന പൊലീസ് സേനക്കായി ആയിരത്തോളം പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഒരുവര്‍ഷത്തിലധികമായി നിരത്തില്‍നിന്ന് ഒഴിവാക്കപ്പെട്ട വാഹനങ്ങള്‍ക്ക് പകരം പുതിയവ വാങ്ങാന്‍ അനുമതി നല്‍കണമെന്ന സംസ്ഥാന പൊലീസ് ചീഫിന്‍െറ അപേക്ഷ ധനവകുപ്പ് അംഗീകരിച്ചതോടെയാണിത്.
വാഹനങ്ങളുടെ കുറവ് സേനയുടെ പ്രവര്‍ത്തനത്തെ വിവിധ തലങ്ങളില്‍ ബാധിച്ചതായി ഡി.ജി.പി ടി.പി. സെന്‍കുമാര്‍ സര്‍ക്കാറിനും ആഭ്യന്തര വകുപ്പിനും അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ധനവകുപ്പ് പച്ചക്കൊടി വീശിയത്. ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുമതിയും വൈകാതെ ലഭിക്കും.
സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലും നിലവില്‍ വാഹനങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്. ഹൈവേ-നൈറ്റ് പട്രോളിങ്ങിനും വാഹനങ്ങള്‍ ആവശ്യത്തിന് ഇല്ല. പലയിടത്തും കാലപ്പഴക്കം ചെന്നവയായതിനാല്‍ അവശ്യസന്ദര്‍ഭങ്ങളില്‍ പോലും ഓടിയത്തൊനും കഴിയുന്നില്ല. മന്ത്രിമാര്‍ക്ക് എസ്കോര്‍ട്ടിന് ഉപയോഗിക്കാന്‍ പോലും നല്ലവാഹനങ്ങള്‍ ഇല്ളെന്ന പരാതി നേരത്തേ മുതല്‍ ഉയര്‍ന്നിരുന്നു.
സേനക്കായി മുന്‍ മേധാവികളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി എങ്ങുമത്തെിയിരുന്നില്ല. ടി.പി. സെന്‍കുമാര്‍ ചുമതലയേറ്റ ശേഷം സേനയുടെ അടിസ്ഥാന സൗകര്യവികസനത്തിന് അടിയന്തര പരിഹാരം വേണമെന്ന് കര്‍ശന നിലപാടെടുത്തതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഡി.ജി.പിയുടെ അപേക്ഷയില്‍ അടിയന്തര നടപടി വേണമെന്ന് ആഭ്യന്തരമന്ത്രിയും ഉറച്ച നിലപാടെടുത്തതോടെ തുടര്‍നടപടി വേഗത്തിലായി. വാഹനങ്ങളുടെ കുറവ് ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. പലര്‍ക്കും ഇപ്പോഴും പഴയ വാഹനങ്ങളാണ് ശരണം. ഇക്കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
ഒഴിവുള്ള നാലായിരത്തോളം പൊലീസുകാരുടെ തസ്തികളിലേക്ക് ഉടന്‍ നിയമനം നടത്താനും നടപടിയായതായി ഡി.ജി.പി അറിയിച്ചു. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതും നിയമനം വൈകാന്‍ കാരണമായി. നിയമനനടപടി വേഗത്തിലാക്കാനുള്ള നടപടി പൊലീസ് ആസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു. നിയമനം വേഗത്തിലാക്കാന്‍ സര്‍ക്കാറും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
