ന്യൂമാന്‍ കോളജിലെ കെ.എസ്.യു അക്രമം: ഒടുവില്‍ പൊലീസ് കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് ചുമത്തി
text_fieldsതൊടുപുഴ: പ്രിന്‍സിപ്പലിന്‍െറ ഷര്‍ട്ടിന് കുത്തിപ്പിടിച്ചും തടയാനത്തെിയ പൊലീസ് ഉദ്യോഗസ്ഥന്‍െറ തൊപ്പി തട്ടിത്തെറിപ്പിച്ചും തൊടുപുഴ ന്യൂമാന്‍ കോളജില്‍ വെള്ളിയാഴ്ച ഉച്ചക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമസമരത്തില്‍ പൊലീസ് വൈകിയെങ്കിലും കര്‍ശനനടപടി എടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച നിസ്സാര വകുപ്പുകള്‍ ചുമത്തി പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടയച്ചത് മുകളില്‍നിന്നുള്ള ഇടപെടല്‍ മൂലമാണെന്ന ആക്ഷേപം ശക്തമായിരുന്നു.
തിരുവനന്തപുരം സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ പെണ്‍കുട്ടി മരിച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കെ.എസ്.യു നടത്തിയ ‘മാ നിഷാദ’ സമരമാണ് അക്രമത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പലിന്‍െറ പരാതിയില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് നിയാസ് കൂരാപ്പിള്ളിയെ ഒന്നാം പ്രതിയാക്കി വെള്ളിയാഴ്ച തന്നെ കേസെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത 10 പ്രതികളെ പൊലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
ശനിയാഴ്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡി.ജി.പി ടി.പി. സെന്‍കുമാറും ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫിനെ വിളിച്ച് തൊടുപുഴയിലത്തൊന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പി ഓഫിസിലത്തെിയ അദ്ദേഹം ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫ്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജി എന്നിവരുമായി ചര്‍ച്ച നടത്തി. അന്വേഷണച്ചുമതല സി.ഐ ജില്‍സണ്‍ മാത്യുവിന് നല്‍കിയതായി എസ്.പി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
പ്രിന്‍സിപ്പല്‍, മറ്റ് അധ്യാപകര്‍ എന്നിവരെ സാക്ഷികളാക്കി നടത്തിയ അന്വേഷണത്തിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് പുതിയതായി കേസെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. പൊലീസിന് സംഭവത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കും. സംഭവത്തില്‍ മന്ത്രിയും ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി തുടങ്ങിയവരും തന്നെ നേരില്‍ വിളിച്ചു.
നിയാസ് കൂരാപ്പിള്ളി എന്ന നിയാസ് കെ. ഇസ്മായില്‍, മാത്യു കെ. ജോണ്‍, ലിനോ ജോസ്, ഒ.എ. റിയാദ്, കെ. ഷെഫിന്‍ അബൂബക്കര്‍, ജോ കെ. സാജു, അമല്‍ ജോസ്, ആംസണ്‍ കെ.വര്‍ഗീസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചത്. പുതിയ വകുപ്പുകളുടെ പേരില്‍ ഇവരെ വീണ്ടും അറസ്റ്റ് ചെയ്യേണ്ടതില്ളെന്നും ചാര്‍ജ് ഷീറ്റ് കോടതിക്ക് കൈമാറുമെന്നും എസ്.പി വ്യക്തമാക്കി.
ഇതിനിടെ കെ.എസ്.യു ജില്ലാ പ്രസിഡന്‍റിനെ സംസ്ഥാന പ്രസിഡന്‍റ് വി.എസ്. ജോയ് സസ്പെന്‍ഡ് ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സംഭവം സംബന്ധിച്ച് ഇടുക്കി ഡി.സി.സിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ കെ.എസ്.യുവിന് വീഴ്ച സംഭവിച്ചതായി ഡി.സി.സി പ്രസിഡന്‍റ് റോയ് കെ. പൗലോസ് നല്‍കിയ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
