കോഴിവളത്തില്‍ ഒളിപ്പിച്ച് ലോറിയില്‍ കടത്തിയ സ്ഫോടക വസ്തു ശേഖരം പിടികൂടി രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsപീച്ചി: കോഴിവളം കയറ്റിയ ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ അമോണിയം നൈട്രേറ്റ് ജെല്‍ ശേഖരം പൊലീസ് പിടികൂടി. സ്ഫോടകവസ്തു നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാധനമാണിത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ലോറിയെ പിന്തുടര്‍ന്ന് കാറില്‍ വന്ന മൂന്നുപേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ കൊപ്പം വീട്ടില്‍ സുരേഷ് (47), പ്രീതിനിവാസില്‍ പ്രഭു (37) എന്നിവരാണ് പിടിയിലായത്. കാറും പൊലീസ് പിടികൂടി.
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പീച്ചിക്കു സമീപം വിലങ്ങന്നൂര്‍ പായ്ക്കണ്ടത്ത് വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയില്‍ നിന്ന് അമോണിയം നൈട്രേറ്റ് ജെല്‍ പിടികൂടിയത്. നിര്‍ത്തിയിട്ടിരുന്ന ലോറിക്കടുത്ത് പൊലീസിന്‍െറ പട്രോളിങ് വാഹനം എത്തിയപ്പോള്‍ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഉണ്ടായിരുന്നവര്‍ വാഹനം ഉപേക്ഷിച്ച് ഓടി. സംശയം തോന്നി പൊലീസ് ലോറി പരിശോധിച്ചപ്പോള്‍ രണ്ടുപേര്‍ ലോറിയുടെ മുകളില്‍ കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവരെ പൊലീസ് പീച്ചി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ലോറി പരിശോധിച്ചപ്പോഴാണ് കോഴിക്കാഷ്ഠം നിറച്ചതിന്‍െറ അടിയിലായി പെട്ടികള്‍ ഒളിപ്പിച്ചത് കണ്ടത്തെിയത്.
49 പെട്ടികളിലായാണ് അമോണിയം നൈട്രേറ്റ് ജെല്‍ സൂക്ഷിച്ചിരുന്നത്. ഇത് ഒന്നേകാല്‍ ടണ്‍ വരുമെന്ന് പീച്ചി പൊലീസ് പറഞ്ഞു. 9506 എണ്ണമാണ് ഉണ്ടായിരുന്നത്. ഡിറ്റണേറ്റര്‍ പോലുള്ള വസ്തുക്കളുമായി ഇത് ബന്ധിപ്പിക്കുമ്പോള്‍ മാത്രമേ സ്ഫോടനം സംഭവിക്കുകയുള്ളു. അങ്ങനെ ഇതില്‍ 125 ഗ്രാം പൊട്ടിയാല്‍ അത് 5,000 മീറ്റര്‍ ചുറ്റളവില്‍ നാശനഷ്ടമുണ്ടാകുമെന്ന് സ്ഫോടകവസ്തു വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ജലാറ്റിന്‍ സ്റ്റിക്കിന്‍െറ പരിഷ്കരിച്ച രൂപമാണ് അമോണിയം നൈട്രേറ്റ് ജെല്‍ എന്ന് പൊലീസ് പറഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഫോടകവസ്തു വിദഗ്ധരും പീച്ചി സ്റ്റേഷനിലത്തെി പിടികൂടിയവരെ ചോദ്യം ചെയ്തു. ഈ മേഖലയിലും പരിസരത്തുമുള്ള ക്വാറികളിലേക്ക് കൊണ്ടുവന്നതാണ് ഇതെന്ന് സംശയിക്കുന്നു. മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. സ്ഫോടകവസ്തുക്കള്‍ കൊണ്ടുവരാനോ കൈകാര്യം ചെയ്യാനോ ലൈസന്‍സും മറ്റു രേഖകളും കസ്റ്റഡിയില്‍ എടുത്തവരുടെ പക്കലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
