എം.എം. ബഷീറിനെതിരായ ഭീഷണി മതേതര കേരളത്തിന് വെല്ലുവിളി -ഡി.വൈ.എഫ്.ഐ
text_fields
തിരുവനന്തപുരം: രാമായണത്തെക്കുറിച്ച് ലേഖനമെഴുതിയതിന്‍െറ പേരില്‍ മലയാള സാഹിത്യ വിമര്‍ശകനായ ഡോ.എം.എം. ബഷീറിനെതിരെ ഭീഷണിയുയര്‍ത്തിയ സംഘ്പരിവാര്‍ നടപടി മതേതര കേരളത്തിന് വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ഒരു മലയാളം ദിനപത്രത്തില്‍ രാമായണവുമായി ബന്ധപ്പെട്ട് പംക്തി എഴുതിയ എം.എം. ബഷീറിനെ ഭീഷണിപ്പെടുത്തി എഴുത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അഹിന്ദുക്കള്‍ രാമായണത്തെക്കുറിച്ച് എഴുതാന്‍ പാടില്ളെന്നാണ് സംഘ്പരിവാര്‍ പറയുന്നത്. സാഹിത്യകാരന്മാരെയും പുരോഗമന ചിന്ത പുലര്‍ത്തുന്നവരെയും വളരെ ആസൂത്രിതമായി ഇല്ലായ്മ ചെയ്യുകയാണ് ഫാഷിസ്റ്റുകള്‍.
ഇതിന് ഉദാഹരണമാണ് മഹാരാഷ്ട്രയിലെ നരേന്ദ്ര ദാഭോല്‍കറുടെയും ഗോവിന്ദ് പന്‍സാരയുടെയും കര്‍ണാടകയിലെ ഡോ. എം.എം. കല്‍ബുര്‍ഗിയുടെയും കൊലപാതകം. തമിഴ് എഴുത്തുകാരനായ പെരുമാള്‍ മുരുകന് ഭീഷണിമൂലം തന്‍െറ എഴുത്ത് അവസാനിപ്പിച്ചെന്ന് പ്രഖ്യാപിക്കേണ്ടി വന്നതുപോലെ ഡോ.എം.എം. ബഷീറിനെയും ഭീഷണിപ്പെടുത്തി സാഹിത്യരചനയില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലെ കടന്നുകയറ്റം നടത്തുന്ന സംഘ്പരിവാര്‍ നടപടി അംഗീകരിക്കാനാവില്ളെന്നും ഫാഷിസ്റ്റ് കടന്നാക്രമണത്തിനെതിരെ കേരളീയ സമൂഹം പ്രതികരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
