ആനവേട്ട: അന്വേഷണം പ്രമുഖ വ്യവസായികളിലേക്കും
text_fieldsആനവേട്ട :ആനവേട്ട കേസിലെ അന്വേഷണം കേരളത്തിന് പുറത്തേക്കും നീളുന്നു. പ്രമുഖ വ്യവസായികള്‍, വ്യവസായ ഗ്രൂപ്പുകളും ആനക്കൊമ്പ് കച്ചവടത്തിന്‍റെ ഭാഗമാണെന്നുള്ള വിവരങ്ങള്‍ പ്രതികളില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു.ആനക്കൊമ്പ് വില്‍പന നടത്തിയ കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി അജി ബ്രൈറ്റിന്‍്റെ ഡയറിയില്‍ ഉന്നത വ്യവസായികളുടെ പേരുകള്‍ കണ്ടത്തെി. മദ്യ വ്യവസായി വിജയ് മല്യ. ആദിത്യ ബിര്‍ള, ബി.സി.സി.ഐ മുന്‍ പ്രസിഡന്‍റ് എ.സി.മുത്തയ്യ തുടങ്ങിയവരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പേരുകളാണ് അജിയുടെ ഡയറിയിലുള്ളത്. ആനക്കൊമ്പുകള്‍ വിറ്റത് ഇവര്‍ക്കാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. വ്യവസായികളുമായി നടത്തിയ പണിമിടപാടിന്‍്റെ വിവരങ്ങളും ഡയറിയിലുണ്ട്.
എന്നാല്‍ പ്രതികളാരും വ്യവസായികള്‍ക്ക് ആനക്കൊമ്പുകള്‍ വിറ്റുവെന്ന് പോലീസിനു മൊഴി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പോലീസിന്‍്റെ നിലപാട്. സംസ്ഥാന വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
