14 വര്‍ഷം പൂര്‍ത്തിയായ ജീവപര്യന്തം തടവുകാരെ മോചിപ്പിക്കും -മന്ത്രി
text_fields
ചെറുവത്തൂര്‍: 14 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജീവപര്യന്തം തടവുകാരെ മോചിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിവിധ ജയിലുകളിലുള്ള 144 പേരെയാവും ഇത്തരത്തില്‍ വിട്ടയക്കുകയെന്നും അദ്ദേഹം പറഞ്ഞു. ചീമേനി തുറന്ന ജയിലില്‍ സാംസ്കാരിക നിലയത്തിന്‍െറ ശിലാസ്ഥാപനവും ജല പുനരുപയോഗ പദ്ധതി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
യഥാര്‍ഥ ശിക്ഷ 10 വര്‍ഷം പൂര്‍ത്തിയാക്കിയ തടവുകാരെയും മോചിപ്പിക്കുന്നത് പരിഗണിക്കുന്നുണ്ട്. ചീമേനി തുറന്ന ജയിലിന്‍െറ സാഹചര്യം പരിഗണിച്ച് പെട്രോള്‍, ഡീസല്‍ ലഭ്യതക്കായി ബങ്ക് അനുവദിക്കും.
ജൈവ പച്ചക്കറി പ്രോത്സാഹിപ്പിക്കാന്‍ ജയിലുമായി ബന്ധപ്പെട്ട് ചീമേനി, കാഞ്ഞങ്ങാട്, പയ്യന്നൂര്‍ തുടങ്ങിയ ടൗണുകള്‍ കേന്ദ്രീകരിച്ച് സ്ഥിരം വിപണന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചു.
ജയില്‍ അന്തേവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും ഇന്‍ഷുറന്‍സ് പദ്ധതികളുടെയും വിതരണം മന്ത്രി നിര്‍വഹിച്ചു.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഓഡിറ്റോറിയത്തിന്‍െറയും സ്റ്റേജിന്‍െറയും ശിലാസ്ഥാപനം പി. കരുണാകരന്‍ എം.പി നിര്‍വഹിച്ചു.
ജയില്‍ ഐ.ജി എച്ച്. ഗോപകുമാര്‍, ഉത്തരമേഖലാ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പില്‍, തുറന്ന ജയില്‍ സൂപ്രണ്ട് എസ്. സന്തോഷ്, തുറന്ന ജയില്‍ ഉപദേശക സമിതി അംഗങ്ങളായ പി. കുഞ്ഞിക്കണ്ണന്‍, എ.സി. ജോസ്, പഞ്ചായത്ത് പ്രസിഡന്‍റ് എം. ബാലകൃഷ്ണന്‍, ആര്‍. ശങ്കര്‍, എം. ശ്രീജ, കെ.എന്‍. പുരുഷോത്തമന്‍, വി.സി. സുജിത്ത്, ഇ.വി. ഹരിദാസ് എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക നിലയം രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ എം.പിയുടെയും ഓഡിറ്റോറിയം പി. കരുണാകരന്‍ എം.പിയുടെയും ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.