തീര്‍ഥാടകരുടെ മരണം:15 പേര് പകരം യാത്രയായി
text_fields
നെടുമ്പാശ്ശേരി: ശനിയാഴ്ച 15 തീര്‍ഥാടകര്‍ നിശ്ചയിച്ച ദിവസത്തിനുമുമ്പ് പുറപ്പെട്ടു. ശനിയാഴ്ചയിലെ പട്ടികയില്‍ ഇടം നേടിയിരുന്ന മൂന്നുപേര്‍ നേരത്തേ മരിച്ചു. ഇതുമൂലം ഇവര്‍ക്കൊപ്പം പുറപ്പെടേണ്ടിയിരുന്ന ഇവരുടെ ഭാര്യമാരുടെ യാത്രയും മുടങ്ങി.
അപകടവും മറ്റുകാരണങ്ങളും മൂലം ഒമ്പതുപേര്‍ക്ക് യാത്രാതടസ്സവും നേരിട്ടു. ഇതേതുടര്‍ന്ന് ഇവര്‍ക്ക് പകരം 14, 15, 17 തീയതികളില്‍ പുറപ്പെടേണ്ട 15 പേരെ യാത്രയയക്കുകയായിരുന്നു.
ഇങ്ങനെ ഷെഡ്യൂള്‍ മാറ്റം ഉണ്ടാകുന്ന ഘട്ടത്തില്‍ ഏറ്റവും വലയുന്നത് ഹജ്ജ് സെല്ലിലെ പ്രവര്‍ത്തകരാണ്.
പകരം പുറപ്പെടുന്നവരുടെ രേഖകള്‍ നെടുമ്പാശ്ശേരിയില്‍ മാത്രം ശരിയാക്കിയാല്‍ പോര എന്നതിനാലാണിത്. ഡല്‍ഹിയിലും മുംബൈയിലെ സര്‍വറിലും അടക്കം മാറ്റംവരുത്തണം.
ശനിയാഴ്ച 182 പുരുഷന്മാരും 158 സ്ത്രീകളുമാണ് പുണ്യഭൂമിയില്‍ എത്തിച്ചേര്‍ന്നത്.
ഇവരില്‍ തിരുവനന്തപുരത്തെ മുഹമ്മദ് എന്ന 21കാരനാണ് ശനിയാഴ്ച പുറപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ഹാജി. ശനിയാഴ്ചയും പുറപ്പെടേണ്ട സമയത്തിന് 15 മിനിറ്റ് മുമ്പ് വിമാനം പുറപ്പെട്ടു.
ഹജ്ജ് ക്യാമ്പില്‍നിന്ന് ഹാജിമാരെല്ലാം വേഗത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കി ടെര്‍മിനലില്‍ എത്തുന്നതുകൊണ്ടാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
