അറബിക് സര്‍വകലാശാല യാഥാര്‍ഥ്യമാക്കിയില്ളെങ്കില്‍ പ്രക്ഷോഭം
text_fields
തിരുവനന്തപുരം: അറബിക് സര്‍വകലാശാലക്ക് കാത്തിരിക്കാന്‍ തയാറാണെന്നും നടപ്പാക്കിയില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംഘടിപ്പിച്ച സമരാഹ്വാന കണ്‍വെന്‍ഷന്‍. ഇതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. കൗണ്‍സിലിന്‍െറ യോഗം വൈകാതെ ചേരും. 25ഓളം സംഘടനകളാണ് ആക്ഷന്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുന്നത്. അറബിക് സര്‍വകലാശാലയെ ഇല്ലായ്മ ചെയ്യാനാണ് സംസ്കൃത സര്‍വകലാശാലയെ ചീഫ് സെക്രട്ടറി തള്ളിപ്പറയുന്നതെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. അറബിയെ മതഭാഷയാക്കി ചുരുക്കിക്കെട്ടാന്‍ ശ്രമിക്കേണ്ടതില്ല. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനല്‍ ചീഫ്സെക്രട്ടറിയും വര്‍ഗീയമായാണ് ചിന്തിക്കുന്നത്. അറബിനാടുകളുടെ ഗുണഫലം രാജ്യത്തെ മുഴുവന്‍ സമുദായങ്ങളും അനുഭവിക്കുന്നുണ്ട്. പ്രതിവര്‍ഷം കേരളത്തില്‍ എത്തുന്നത് 7000 കോടി രൂപയാണ്. സര്‍വകലാശാല വഴിയുള്ള നേട്ടം രാഷ്ട്രത്തിനാണെന്ന് തിരിച്ചറിയാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവ്യവസ്ഥയില്‍ ഭരണകൂടം തീരുമാനമെടുക്കേണ്ട വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായം പറയുന്നത് വെല്ലുവിളിയാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് ബീമാപള്ളി റഷീദ് പറഞ്ഞു. സമൂഹം ഒറ്റക്കെട്ടായി പോരാടേണ്ട സന്ദര്‍ഭമാണിതെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്‍റ് എച്ച്. ഷഹീര്‍ മൗലവി പറഞ്ഞു. സാഹചര്യം മനസ്സിലാക്കി ഒൗന്നത്യത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദക്ഷിണ കേരള ജം ഇയ്യതുല്‍ ഉലമ, ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, ലജ്നത്തുല്‍ മുഅല്ലിമീന്‍, യുവജന ഫെഡറേഷന്‍, സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ, അറബിക് അധ്യാപക സംഘടനകള്‍, എം.ഇ.എസ്, എം.എസ്.എസ്, മെക്ക തുടങ്ങിയ സംഘടനകളെ പ്രതിനിധീകരിച്ച് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
