ക്വാറി ഉടമകളില്‍നിന്ന് കൈക്കൂലി: മൈന്‍സ് ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ക്കെതിരെ കുറ്റപത്രം
text_fieldsകൊച്ചി: കേരളത്തിലെ പാറമട ഉടമകളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ഖനിത്തൊഴിലാളി ക്ഷേമവകുപ്പ് ദക്ഷിണേന്ത്യന്‍ ഡയറക്ടര്‍ എം. നരസയ്യക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ലൈസന്‍സ് പുതുക്കി നല്കാന് ക്വാറി ഉടമകളില്‍നിന്ന് രണ്ടര ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം സൗത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് സെക്കന്ദരാബാദ് സ്വദേശി എം.നരസയ്യ കഴിഞ്ഞ വര്‍ഷം പിടിയിലായത്.
നേരത്തേ സി.ബി.ഐ നല്കിയ കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ക്വാറി ഉടമകളായ തിരുവനന്തപുരം സ്വദേശി ജാബു എബ്രഹാം, കട്ടപ്പന സ്വദേശി സിബി വര്‍ക്കി, മഴുവന്നൂര്‍ സ്വദേശി പി.കെ. പ്രസാദ്, തൊടുപുഴ സ്വദേശി കെ.എം.സ്റ്റീഫന്‍, കിഴക്കമ്പലം സ്വദേശി സ്റ്റെഫിന്, നെടുമങ്ങാട് ചുളിമന്നൂര് സ്വദേശി റാഷിദ്, മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സ്വദേശി ഷൈന്‍ പോള്‍ എന്നിവരെ പുതിയ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. മൈന്‍സ് ആന്‍ഡ് സേഫ്റ്റിയുടെ കേരളത്തിന്‍െറ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യവെ നരസയ്യ 2014 ഏപ്രില്‍ ആറ് മുതല്‍ 9 വരെ കേരളത്തില്‍ പര്യടനം നടത്തിയിരുന്നു. തിരുവനന്തപുരത്തെ ഒരു ക്വാറിക്ക് നല്കിയ സ്റ്റോപ്പ് മെമ്മോ ഒഴിവാക്കാനായി ഉടമയില്‍നിന്ന് 25,000 രൂപ വാങ്ങി. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്എറണാകുളത്തെ ആഡംബര ഹോട്ടലിലത്തെിയാണ് സി.ബി.ഐ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.