കൊച്ചി മെട്രോ: കോച്ചുകള്‍ നൂറ് ദിവസത്തിനകമെന്ന് മുഖ്യമന്ത്രി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി മെട്രോക്ക് ആവശ്യമായ കോച്ചുകള്‍ നൂറു ദിവസത്തിനകം എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചതിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തെ മുഖ്യമന്ത്രി മെട്രോ നിര്‍മാണസ്ഥലം സന്ദര്‍ശിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി.

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയില്‍ ഇ. ശ്രീധരനുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ശ്രീധരനുമായി ലൈറ്റ് മെട്രോ വിഷയത്തിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ശ്രീധരന്‍ ചൂണ്ടിക്കാണിച്ച അവ്യക്തതകള്‍ പരിഹരിച്ച് കേന്ദ്രത്തിന് പുതിയ കത്ത് നല്‍കും. അടുത്ത മന്ത്രിസഭാ യോഗത്തിനുശേഷം പുതിയ കത്ത് തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആലുവ മുട്ടം യാര്‍ഡിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടന്നത്. ഇ. ശ്രീധരന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, കെ. ബാബു, കൊച്ചി മേയര്‍ ടോണി ചമ്മിണി, കെ.എം.ആര്‍.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ്, ബെന്നി ബെഹനന്‍ എം.എല്‍.എ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിലെ ചില കാര്യങ്ങളില്‍ ഇ.ശ്രീധരന് എതിര്‍പ്പുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ കത്ത് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലൈറ്റ് മെട്രോ പൊതു^സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനോടുള്ള വിയോജിപ്പ് ശ്രീധരന്‍ യോഗത്തില്‍ ആവര്‍ത്തിച്ചു.
New Brand Identity for Koch's Integrated Transport SystemAs promised, Kochi Metro Rail is nearing that dream goal of a seamless transportation system in Kochi to ensure a travel democracy and safety of Kochittes.
Posted by Kochi Metro Rail on Wednesday, September 2, 2015
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
