പ്രാര്‍ഥനാമന്ത്രങ്ങളുമായി ഹജ്ജ് ക്യാമ്പിന് തുടക്കമായി
text_fieldsകൊച്ചി: പ്രാര്‍ഥനാ മന്ത്രങ്ങളുടെയും പ്രതീക്ഷകളുടെയും സമ്മിശ്രാന്തരീക്ഷത്തില്‍ ഹജ്ജ് ക്യാമ്പ് ഉണര്‍ന്നു. ഇനി പതിനേഴ് നാളുകള്‍ ഇവിടെ വിടപറയലിന്‍െറ വിങ്ങലും പ്രാര്‍ഥനയും തിങ്ങിനില്‍ക്കും. സംസ്ഥാനമെമ്പാടുനിന്നും പിന്നെ ലക്ഷദ്വീപില്‍ നിന്നും മാഹിയില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവരും അവരെ യാത്രയാക്കാനത്തെുന്നവരും ഉദ്യോഗസ്ഥരും സന്നദ്ധ സേവകരുമായി ഇനി രണ്ടാഴ്ചയിലേറെക്കാലം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരക്കിന്‍െറ നാളുകള്‍, ഒപ്പം സ്വീകാര്യമായ ഹജ്ജിനും സുരക്ഷിതമായ യാത്രക്കുമുള്ള പ്രാര്‍ഥനാമന്ത്രങ്ങളുമുയരും.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹജ്ജിന് പോകുന്ന തീര്‍ഥാടകരുമായി എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ബുധനാഴ്ച ഉച്ചക്ക് 1.45ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സമുദായ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ തീര്‍ഥാടക സംഘത്തെ യാത്രയാക്കാനത്തെിയിരുന്നു.
ഹജ്ജ് തീര്‍ഥാടകര്‍ക്കും അവരെ യാത്രയാക്കാന്‍ എത്തുന്നവര്‍ക്കുമായി വിപുലമായ സൗകര്യങ്ങളാണ് ഹജ്ജ് ക്യാമ്പില്‍ ഒരുക്കിയിരിക്കുന്നത്. എയര്‍ ക്രാഫ്റ്റ് ഹാങ്കറും അനുബന്ധ സൗകര്യങ്ങളും അടക്കം 1.20 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് ഹജ്ജ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. താമസം, ഭക്ഷണം എന്നിവക്കും നമസ്കാരത്തിനും വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്. ബാഗുകളുടെ ചെക്ക്-ഇന്‍ ക്യാമ്പില്‍ തന്നെ നടക്കും.
.jpg)
ദേശീയപാതയില്‍ അത്താണി ജംഗ്ഷനിലും എം.സി റോഡില്‍ മറ്റൂര്‍ ജംഗ്ഷനിലും തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള റോഡിലും ക്യാമ്പിലേക്ക് ദിശാ സൂചകങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവള ടെര്‍മിനലുകളിലേക്ക് തിരിയുന്ന ജംഗ്ഷനില്‍ നിന്നാണ് ക്യാമ്പ് നടക്കുന്ന മെയിന്‍റനന്‍സ് ഹാങ്കറിലേക്കുള്ള റോഡ്. ഹജ്ജ് ക്യാമ്പില്‍ നിന്നുള്ള പ്രത്യേക ബസിലാണ് തീര്‍ത്ഥാടകരെ വിമാനത്താവളത്തിലേക്ക് എത്തിക്കുക. ഒന്നാം നമ്പര്‍ ഗേറ്റ് വഴിയാണ് പ്രവേശനം. ഹാജിമാരെ ഹജ്ജ് ക്യാമ്പില്‍നിന്ന് രാവിലെ 10ന് മുമ്പ് നടപടിക്രമങ്ങള്‍ക്ക് വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. എമിഗ്രേഷന്‍ പരിശോധനക്ക് നാലു പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
