സമാധാനം പുനസ്ഥാപിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സഹകരിക്കണം: ചെന്നിത്തല
text_fieldsകോഴിക്കോട്: കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. യാതൊരു പ്രകോപനവുമില്ലാതെയാണ് കണ്ണൂരില്‍ അക്രമങ്ങള്‍ അരങ്ങേറുന്നത്. പ്രകോപനം ഒഴിവാക്കാന്‍ ശ്രമിക്കണം. കണ്ണൂരില്‍ ആസൂത്രിതമായ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അക്രമം അനുവദിക്കില്ല എന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. കലക്ടറും എസ്.പിയും പങ്കെടുക്കുന്ന യോഗത്തില്‍ രാഷ്ടീയ പാര്‍ട്ടികളുടെ പ്രതിനിധികളും സംബന്ധിക്കും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആവശ്യത്തിന് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സമധാനം പുനസ്ഥാപിക്കാനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും ചെന്നിത്തല അഭ്യര്‍ഥിച്ചു.
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുമെന്നും ചെന്നിത്തല അറിയിച്ചു. ഉത്തരമേഖല എ.ഡി.ജി.പി. ശങ്കര്‍ റെഡ്ഢിയുമായി കണ്ണൂരിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് ആഭ്യന്തരമന്ത്രി ചര്‍ച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
