തദ്ദേശ തെരഞ്ഞെടുപ്പ് കമീഷന് തീരുമാനമെടുക്കാം -ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടാനുള്ള സര്‍ക്കാറിന്‍െറ ആവശ്യത്തിന്മേല്‍ ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന്‍െറ നിലപാട് തേടി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തെരഞ്ഞെടുപ്പ് കമീഷനാണെന്ന് വ്യക്തമാക്കിയ കോടതി ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമീഷനോട് ആവശ്യപ്പെട്ടു.
സര്‍ക്കാറിന്‍െറ ആവശ്യം നേരിട്ട് പരിഗണിക്കാതെയാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കമീഷനോട് രേഖാമൂലമുള്ള നിലപാട് ആരാഞ്ഞത്. സര്‍ക്കാര്‍ ആവശ്യപ്പെടുന്നതുപോലെ ഒരുമാസത്തേക്ക് നീട്ടുന്നതില്‍ വിരോധമില്ളെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിച്ചത്. തുടര്‍ന്നാണ് കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചക്കുമുമ്പ് കമീഷന്‍െറ കൃത്യമായ നിലപാട് സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികള്‍ ഒരുമാസം വൈകി മാത്രമേ പൂര്‍ത്തിയാക്കാനാകൂവെന്നും ഇതിന് കോടതി അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച പരിഗണിച്ചത്.
പുതിയ പഞ്ചായത്തുകള്‍ രൂപവത്കരിക്കാനുള്ള വിജ്ഞാപനം റദ്ദാക്കിയ സിംഗ്ള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീലിന്‍െറ ഭാഗമായാണ് തെരഞ്ഞെടുപ്പിന് ഒരുമാസത്തെ സമയം കൂടി അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് സത്യവാങ്മൂലം നല്‍കിയത്. നിലവിലെ തദ്ദേശ സ്ഥാപന ഭരണസമിതികളുടെ കാലാവധി അവസാനിക്കുംമുമ്പേ ഒക്ടോബര്‍ 16ന് തെരഞ്ഞെടുപ്പിന് നടപടി ആരംഭിച്ച് നവംബര്‍ 30ന് മാത്രമേ പൂര്‍ത്തീകരിക്കാനാകൂവെന്ന് അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 15ന് മുമ്പ് പഞ്ചായത്ത്, നഗരസഭാ രൂപവത്കരണവും വാര്‍ഡ് വിഭജനവും സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാനാവും. 2010ലും കോടതി മുഖേന തെരഞ്ഞെടുപ്പിന് സമയം നീട്ടിനല്‍കിയിട്ടുണ്ട്. ഒരുമാസം തെരഞ്ഞെടുപ്പ് നീളുമ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണത്തിന് പകരം സംവിധാനം ഏര്‍പ്പാടാക്കാനാകും.
സ്പെഷല്‍ ഓഫിസര്‍മാരെ നിയമിച്ച് ഭരണതടസ്സം ഒഴിവാക്കാനാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഒരുമാസം വൈകി തെരഞ്ഞെടുപ്പ് നടത്തണമെന്ന സര്‍ക്കാര്‍ നിലപാടിന് അനുകൂലമായാണ് കമീഷന്‍െറ അഭിഭാഷകന്‍ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
