Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി. കരുണാകരൻ എം.പിക്കു നേരെ ആക്രമണമെന്ന് പൊലീസിൽ പരാതി

text_fields
bookmark_border

കാസർകോട്: വോർക്കാടിയിൽ യു.ഡി.എഫ് പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പി. കരുണാകരൻ എം.പി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. വോർക്കാടി പഞ്ചായത്തിലെ എൽ.ഡി.എഫ് കുടുംബയോഗങ്ങൾ കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി കാസർകോട്ടേക്ക് വരുമ്പോൾ വോർക്കാടി ബാക്രബയലിൽ വെച്ച് ഒരുസംഘം ആളുകൾ വാഹനം തടഞ്ഞ് തന്നെയും ഒപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് നേതാക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു.

രാഷ്ട്രീയ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സഞ്ചാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം കൂടിയാണിതെന്നും എം.പി പ്രസ്താവനയിൽ പറഞ്ഞു. തന്നോട് കയർക്കുന്ന രംഗം മൊബൈലിൽ പകർത്തിയ സംഘം സോഷ്യൽ മീഡിയയിലൂടെ അപവാദ പ്രചാരണവും നടത്തുന്നുണ്ട്. ഇവിടെ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പട്ടികജാതി വനിതാ സ്ഥാനാർഥിയെയും യു.ഡി.എഫുകാർ ഭീഷണിപ്പെടുത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story