സെന്‍കുമാറിന് ജേക്കബ് തോമസിന്‍െറ മറുപടി; ‘ഞാനും ഐ.പി.എസുകാരനാണ്’
text_fieldsകോഴിക്കോട്: താനും ഐ.പി.എസുകാരനാണെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാറിന്, പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഡി.ജി.പി ജേക്കബ് തോമസിന്‍െറ മറുപടി. ജേക്കബ് തോമസിനെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്ന ഡി.ജി.പിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങളെ കാണുമ്പോള്‍ വായ മൂടിക്കെട്ടണമെന്ന് താന്‍ കരുതിയിരുന്നു. എന്നാല്‍, അത് ശരിയല്ളെന്നതിനാലാണ് ഇത്രയെങ്കിലും പറയുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു. വിന്‍സന്‍ എം. പോള്‍ തന്‍െറ സുഹൃത്താണ്. ഇത്തരത്തില്‍ പുറത്തുപോകേണ്ടിവന്നത് ദു$ഖകരമാണ്. വിജിലന്‍സ് ഡയറക്ടര്‍ അഴിമതി കാണിക്കുമെന്ന് കരുതുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.ഐ.എ.എമ്മിന്‍െറ ‘ബാക് വാട്ടേഴ്സ്’ പ്രതിവര്‍ഷ മാനേജ്മെന്‍റ് മീറ്റില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം. മാണിക്കെതിരെ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ട വേളയില്‍ സത്യം ജയിച്ചുവെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞതാണ് വിവാദമായത്.