Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴക്കാശെടുത്ത് മാണി അപ്പീല്‍ പോവട്ടെ -വി.എസ്; കേസ് ജനകീയ കോടതിയിലെന്ന് സുധീരന്‍
text_fieldsbookmark_border
കോട്ടയം: കെ.എം മാണിക്കെതിരായ ബാര്‍ കേസില്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്ന് പ്രതിപക്ഷനേതാവ് വി. എസ് അച്യുതാനന്ദന്‍. മാണിക്കെതിരായ കേസില്‍ ഖജനാവിലെ പണമെടുത്താണ് മുഖ്യമന്ത്രി അപ്പീല്‍ പോകുന്നത്. അത് ജനങ്ങളുടെ പണമാണ്. ഇത് അനുവദിക്കില്ല. കോഴയായി കിട്ടിയ കാശുമായി മാണി അപ്പീലിന് പോവട്ടെയെന്നും വി.എസ് പറഞ്ഞു.
അതേസമയം, ബാര്‍ കേസില്‍ വിജിലന്‍സ് കോടതിയുടെ വിധി ഇപ്പോള്‍ ജനകീയ കോടതിയിലാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഉചിതസമയത്ത് അഭിപ്രായം പറയുമെന്നും സുധീരന്‍ വ്യക്തമാക്കി.
Next Story