മാണിക്കെതിരെ നടപടി വേണമെന്ന് പി.സി. ജോസഫ്; യോഗം വിളിക്കേണ്ട ആവശ്യമില്ലെന്ന് മാണി
text_fieldsകോട്ടയം∙ ധനമന്ത്രി കെ.എം.മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന വിജിലൻസ് കോടതി ഉത്തരവിൻെറ പശ്ചാത്തലത്തിൽ കേരള കോൺഗ്രസ്(എം)ൽ ഭിന്നത രൂക്ഷമാകുന്നു.
ഉത്തരവിൻെറ പശ്ചാത്തലത്തിൽ ഉന്നതാധികാരസമിതി വിളിക്കണമെന്ന് പി.സി ജോസഫ് ആവശ്യപ്പെട്ടു. ഉന്നതാധികാരിസമിതി അംഗവും മുൻ എം.എൽ.എയുമാണ് പി.സി.ജോസഫ്. മാണിക്കെതിരെ നടപടി വേണമെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജിവച്ചിരുന്നെങ്കില്‍ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിജിലൻസ് കോടതി നിരീക്ഷണം പാർട്ടിക്കു വലിയ തിരിച്ചടിയാണെന്നാണ് പി.ജെ. ജോസഫ് വിഭാഗം കരുതുന്നത്. എന്നാൽ തൽക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളുമെന്നാണറിയുന്നത്.
അതേസമയം, കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലെന്നും താൻ അങ്ങനെയൊരു ആളല്ലെന്നും കെ.എം.മാണി പ്രതികരിച്ചു.. ആവശ്യമുള്ള സന്ദർഭങ്ങളിൽ പാർട്ടി കമ്മിറ്റികൾ ചേരാറുണ്ടെന്നും മാണി പറഞ്ഞു. യോഗത്തിൽ ആനുകാലിക വിഷയങ്ങൾ ചർച്ചചെയ്യുമെന്നും ഇപ്പോൾ അത്തരമൊരു യോഗം വിളിക്കേണ്ട കാര്യമില്ലെന്നും മാണി വ്യക്തമാക്കി. ഉന്നതാധികാരസമിതി വിളിക്കണമെന്ന് പി.സി.ജോസഫിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.