മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്തുകൊണ്ട് -പിണറായി
text_fieldsതിരുവനന്തപുരം: ദാദ്രി സംഭവം, ഹരിയാനയിലെ ദലിത് കുഞ്ഞുങ്ങളുടെ കൊലപാതകം, ദലിതർക്കെതിരായ അക്രമം എന്നിവയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ഇത്തരം നീച സംഭവങ്ങൾ ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി പ്രതികരിക്കാത്തത് ആർ.എസ്.എസിനെയും സംഘ്പരിവാറിനെയും പിന്താങ്ങുന്നതിന് തുല്യമാണ്. കേസരി സ്മാരക ട്രസ്റ്റിെൻറ ‘വോട്ടുകാര്യം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വർഗീയതയെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷേ ആപത്കരം ആർ.എസ്.എസ് നേതൃത്വത്തിലെ വർഗീയതയാണ്. മുസ്ലിം ലീഗിനെക്കുറിച്ച് വേണ്ടാത്ത വ്യാമോഹം തങ്ങൾക്കില്ല. യു.ഡി.എഫ് നിലനിൽക്കുന്നത് ലീഗിെൻറയും കേരള കോൺഗ്രസിെൻറയും ശക്തികൊണ്ടാണ്. ലീഗില്ലാത്ത യു.ഡി.എഫിനെക്കുറിച്ച് ചിന്തിക്കാനാവില്ല. ആ ലീഗിനെക്കുറിച്ച് വേണ്ടാത്ത കാര്യം ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വർഗീയതയുടേതായ മൂർത്തീകരണശക്തി കേരളത്തിലുണ്ട്. കൂടെ മറ്റ് ചില സ്വഭാവമുള്ളവരുമാണ്. അത് ഒരു സംശയവുമില്ല, എസ്.ഡി.പി.ഐയാണ്. പക്ഷേ ഇപ്പോഴത്തെ ആപത്ത് ആർ.എസ്.എസ് വർഗീയത തന്നെ. അതിനെ മതനിരപേക്ഷ ചിന്താഗതിക്കാർ എതിർക്കണമെന്നാണ് ഇടതു നിലപാട്. ലീഗ് വർഗീയകക്ഷി തന്നെയെന്ന കാനം രാജേന്ദ്രെൻറ പ്രസ്താവന അദ്ദേഹത്തിെൻറ അഭിപ്രായമാണ്. കേരളത്തിൽ എൽ.ഡി.എഫിനെതിരായ പ്രധാന മുന്നണി യു.ഡി.എഫാണ്. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയായിരുന്നു ആർ.എസ്.എസും വെള്ളാപ്പള്ളി നടേശനും ഇടപെട്ടത്. പ്രതീക്ഷിച്ച രീതിയിൽ കരുത്ത് നേടാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് തെരഞ്ഞെടുപ്പിെൻറ മൂർധന്യത്തിലും നിരാശാജനകമായ പ്രസ്താവന ബി.ജെ.പിയിൽനിന്ന് വരുന്നത്. എസ്.എൻ.ഡി.പി ഏതെങ്കിലും ഒരാളിെൻറയോ സംഘടനയുടെയോ പോക്കറ്റിൽ ഒതുക്കാൻ കഴിയുന്ന സംഘടനയല്ലെന്ന് ഇപ്പോൾ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
